സാന്പത്തിക പ്രതിസന്ധി വിട്ടൊഴിയാതെ വിശ്വസമുദ്ര

കൊല്ലം
സാന്പത്തിക പ്രതിസന്ധി വിട്ടൊഴിയാതെ കൊറ്റുകുളങ്ങര– കൊല്ലം ബൈപാസ് റീച്ചിന്റെ കരാർ കന്പനി വിശ്വസമുദ്ര. ഇനി അധിക നിർമാണം ഏറ്റെടുക്കാൻ കഴിയില്ലെന്ന് മാസങ്ങൾക്കുമുന്പ് വിശ്വസമുദ്ര ദേശീയപാത അതോറിറ്റിയെ അറിയിച്ചിരുന്നു. തുടർന്നാണ് ആദ്യ ഡിസൈൻ പ്രകാരമുള്ള നിർമാണവും അതിനോട് കൂട്ടിച്ചേർത്തതും മാത്രം 2027 ഡിസംബറിൽ പൂർത്തിയാക്കി കൈമാറാൻ വിശ്വസമുദ്രയ്ക്ക് എൻഎച്ച്എഐ അനുമതി നൽകിയത്. എന്നിട്ടും മുടങ്ങിയ നിർമാണം പുനരാരംഭിക്കാൻ അവർക്കായിട്ടില്ല. സാന്പത്തിക പ്രതിസന്ധി പരിഹരിച്ചുവെന്നും കന്പനി ജീവനക്കാർക്കും തൊഴിലാളികൾക്കും മുടങ്ങിയ ശന്പളം കൊടുത്തുവെന്നും നിർമാണം അടുത്താഴ്ച പുനരാരംഭിക്കുമെന്നുമാണ് വിശ്വസമുദ്ര ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. അതിനിടെ വിശ്വസമുദ്രയുടെ പാർട്ണർഷിപ്പുള്ള കന്പനി പിൻവാങ്ങിയെന്നും 1200കോടി പിൻവലിച്ചുവെന്നും സൂചനയുണ്ട്. ഇതാണ് കടുത്ത സാന്പത്തിക പ്രതിസന്ധി സൃഷ്ടിച്ചത്. എന്നാൽ, ഇതും പരിഹരിച്ചെന്നാണ് വിശ്വസമുദ്രയുടെ വാദം.








0 comments