ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌സ് അസോ. ജില്ലാ സമ്മേളനം
നിയമന നിരോധനം പിൻവലിക്കുക

ദേശീയ സമ്പാദ്യപദ്ധതി ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട
ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരുടെ നിയമന നിരോധനം പിൻവലിക്കണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ വി സന്ധ്യ നഗറിൽ (ചാത്തൻ മാസ്റ്റർ ഹാൾ മാപ്രാണം) സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ വി ദീപ അധ്യക്ഷയായി. എം ആർ സുധ രക്തസാക്ഷി പ്രമേയവും ബേബി ശിവദാസ് അനുശോചന പ്രമേയവും കെ കെ ജോളി പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു.എൻഎസ്എഎ സംസ്ഥാന സെക്രട്ടറി അന്നമ്മ ജോസഫ്, ട്രഷറർ കെ വി സുഖ്ദേവ്, വൈസ് പ്രസിഡന്റ് ചന്ദ്രിക ശിവരാമൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ വി ഷീബ, ഏരിയ സെക്രട്ടറി കെ എ ഗോപി, സംഘാടക സമിതി ചെയർമാൻ വി എ മനോജ് കുമാർ, കെ വി സരോജിനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കെ ജോളി ( പ്രസിഡന്റ്), ചന്ദ്രിക ശിവരാമൻ, കെ ആർ സുധ (വൈസ് പ്രസിഡന്റുമാർ), കെ വി ദീപ( സെക്രട്ടറി), എ ആർ ബിന്ദു, ബേബി ശിവദാസ് (ജോയിന്റ് സെക്രട്ടറിമാർ), ചെറുപുഷ്പം (ട്രഷറർ).










0 comments