സമ്പൂർണ ഭരണഘടന സാക്ഷരത ബ്ലോക്കായി വെള്ളാങ്ങല്ലൂർ

കല്ലംകുന്ന് പട്ടികവർഗ ഉന്നതിയിലെ മൂണോമ്പിള്ളി അമ്മിണിക്ക് ഭൂമിയുടെ കൈവശ രേഖ കലക്ടർ അർജുൻ പാണ്ഡ്യൻ കൈമാറുന്നു
വെള്ളാങ്ങല്ലൂർ
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ ഭരണഘടന സാക്ഷരത ബ്ലോക്കായി മന്ത്രി ആർ ബിന്ദു ഓൺലൈനായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷനായി. കൊട്ടാരക്കര കില സിഎച്ച്ആർഡി ഡയറക്ടർ വി സുദേശൻ ഭരണഘടന സാക്ഷരത ക്യാമ്പയിൻ വിശദീകരിച്ചു. പി എൻ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി. ഭരണഘടന വിജ്ഞാനോത്സവത്തിന്റെ വിവിധഘട്ടങ്ങളിൽ പങ്കാളികളായ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ, പഞ്ചായത്തുകൾ, കുടുംബശ്രീ, ഹരിതകർമ സേന, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവരെ ആദരിച്ചു. ചടങ്ങിൽ കല്ലംകുന്ന് പട്ടികവർഗ ഉന്നതിയിലെ 9 കുടുംബങ്ങൾക്ക് ഭൂമിയുടെ കൈവശ രേഖ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ കൈമാറി. വജ്രജൂബിലി കലാകാരന്മാരുടെ ചെണ്ട അരങ്ങേറ്റം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പി കെ ഡേവിസ്, ഷീല അജയഘോഷ്, ഖാദർ പട്ടേപ്പാടം, സുരേഷ് അമ്മനത്ത്, പ്രസന്ന അനിൽ കുമാർ, അസ്മാബി ലത്തീഫ്, വിജയലക്ഷ്മി വിനയചന്ദ്രൻ, നിഷ ഷാജി, കെ എസ് ധനീഷ്, കെ എസ് തമ്പി, ലിജി രതീഷ്, റോമി ബേബി, സുബീഷ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം രാജേഷ്, എൽഎസ്ജിഡി ഡെപ്യൂട്ടി ഡയറക്ടർ കെ സിദ്ദിഖ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പിഎം ഹസീബ് അലി എന്നിവർ സംസാരിച്ചു.









0 comments