ഫെഡറേഷന്‍ കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ് തൃപ്രയാറിൽ

തൃശൂർ
ഫെഡറേഷന്‍ കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ് ജനുവരി 18 മുതല്‍ 25 വരെ തൃപ്രയാര്‍ സ്‌പോര്‍ട്‌സ് ആൻഡ് ഗെയിംസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുമെന്ന് വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ രാമാനന്ദ ചൗധരി അറിയിച്ചു. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് 37-–ാമത് ചാമ്പ്യന്‍ഷിപ് കേരളത്തിലെത്തുന്നത്. ഉത്തര്‍പ്രദേശില്‍ ജനുവരി 4 മുതല്‍ 11 വരെ നടക്കുന്ന രണ്ടാമത് സീനിയര്‍ നാഷണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുക്കുന്ന എട്ട് പുരുഷ ടീമുകളും നാല് വനിതാ ടീമുകളുമാണ് തൃപ്രയാറില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക.









0 comments