ad
Deshabhimani

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

പത്തനംതിട്ട സ്വദേശി പിടിയിൽ

എമിൽ

എമിൽ

വെബ് ഡെസ്ക്

Published on Jul 12, 2026, 12:16 AM | 1 min read

പഴയന്നൂര്‍

സൗദി അറേബ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാളെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോന്നി സ്വദേശി എമിൽ എന്ന അലനെയാണ് എറണാകുളത്തുനിന്ന് പിടികൂടിയത്. പാലക്കാട് പ്രവർത്തിച്ചിരുന്ന ഗ്ലോബൽ പാത്ത് അസോസിയേഷൻ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. യുവാക്കളെ സൗദി അറേബ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന കേസില്‍ ഒളിവിലായിരുന്നു പ്രതി. 40 യുവാക്കളില്‍നിന്നായി 45 ലക്ഷത്തിലധികം രൂപയാണ് തട്ടിയത്. 1,20,000 രൂപ വീതമാണ് ഒരാളില്‍ നിന്നുമാത്രം വാങ്ങിയത്‌. സംസ്ഥാനത്ത് പല ജില്ലകളിലും ഇയാൾ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. വിദേശത്ത് പ്രവർത്തിക്കുന്ന ഏതെങ്കിലും കമ്പനിയുടെ പേരിൽ വിസ കൃത്രിമമായി നിർമിച്ച് വിശ്വാസം നേടിയെടുക്കുകയും വ്യാജ വിമാന ടിക്കറ്റ് ഉണ്ടാക്കുകയും ചെയ്ത് പറ്റിക്കുന്നതാണ് രീതി. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൊണ്ട് ആഡംബര ജീവിതമാണ് എമില്‍ നയിച്ചത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മുതലായ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പരസ്യം ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home