ad
Deshabhimani

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം: സംഘാടക സമിതിയായി

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്   ജില്ലാ സമ്മേളനത്തിന്റെ  സംഘാടക സമിതി രൂപീകരണയോഗം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യുന്നു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 11:48 PM | 1 min read


​വടക്കാഞ്ചേരി

​കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. ആര്യംപാടം സർവോദയം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗത്തിൽ പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ ഡോ. സി എൽ ജോഷി അധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, യു ആർ പ്രദീപ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മേരി തോമസ്, വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയർമാൻ പി എൻ സുരേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷ ധന്യ നിധിൻ, പരിഷത്ത് ജില്ലാ സെക്രട്ടറി കെ കെ കസീമ,എം ആർ അനൂപ് കിഷോർ, എസ് ബസന്ത്‌ലാൽ, വി ബി പീതാംബരൻ, മധു അമ്പലപുരം, ബിജു ഇഗ്നേഷ്യസ്, ലില്ലി ഫ്രാൻസിസ്, ഡോ. സുശീൽ രാഹുൽ, ബൈജു ഇമേജ്, ഇ എം വിനീത്, കെ പി ജോയ്‌സൺ, അജിത് കിഷോർ, വിജയരാമദാസ്, കെ വി ജോസ്, എന്നിവർ സംസാരിച്ചു. പ്രാദേശിക പഠനങ്ങൾ, വീട്ടുമുറ്റ സദസ്സുകൾ പുസ്തക പ്രചാരണം, പിപിസി ഉൽപ്പന്നങ്ങളുടെ പ്രചാരണം, ജില്ല പഞ്ചായത്തുമായി സഹകരിച്ച് നോളജ് ഫെസ്റ്റിവൽ, സെമിനാറുകൾ, കലാ ജാഥകൾ, എന്നിവ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഭാരവാഹികൾ: സേവ്യർ ചിറ്റിലപ്പിള്ളി(ചെയർമാൻ), കെ പി ജോയ്സൻ( ജനറൽ കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home