ad
Deshabhimani

കരിനിയമങ്ങൾ പിൻവലിക്കണം

ആലപ്പി ഡിസ്ട്രിക്‌ട്‌ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ മാരാരിക്കുളം ഏരിയ സമ്മേളനം  സിഐടിയു  ജില്ലാ വൈസ്‌പ്രസിഡന്റ്‌ കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പി ഡിസ്ട്രിക്‌ട്‌ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ മാരാരിക്കുളം ഏരിയ സമ്മേളനം സിഐടിയു ജില്ലാ വൈസ്‌പ്രസിഡന്റ്‌ കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 12:53 AM | 1 min read

മാരാരിക്കുളം

തൊഴിലാളികളുടെ നേരെയുള്ള കേന്ദ്രസർക്കാരിന്റെ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആലപ്പി ഡിസ്ട്രിക്‌ട്‌ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) മാരാരിക്കുളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ വൈസ്‌പ്രസിഡന്റ്‌ കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ഏരിയ പ്രസിഡന്റ് പി രഘുനാഥ് അധ്യക്ഷനായി. എസ് സന്തോഷ്‌കുമാർ രക്തസാക്ഷി പ്രമേയവും ബി ജിജിമോൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി കെ ബൈജു, വി വിജയൻ, എം എസ് സന്തോഷ്‌, ഏരിയ സെക്രട്ടറി സി കുശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം എസ് സന്തോഷ്‌ (പ്രസിഡന്റ്), ബി ജിജിമോൻ, മംഗളാനന്ദൻ, അജി (വൈസ് പ്രസിഡന്റുമാർ), സി കുശൻ (സെക്രട്ടറി), പി രാജു, ചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), ടി ശ്രീഹരി (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home