Deshabhimani

കലക്ടർ നിർദ്ദേശം നൽകി കേന്ദ്രീയ വിദ്യാലയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകിയത് അന്വേഷിക്കും

നീലേശ്വരം  നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിന്‌ ലീസിനു നൽകിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച റിപ്പോർട്ട് നൽകാൻ കലക്ടർ നിർദ്ദേശം നൽകി.
വെബ് ഡെസ്ക്

Published on Oct 01, 2026, 03:00 AM | 1 min read

നീലേശ്വരം നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിന്‌ ലീസിനു നൽകിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച റിപ്പോർട്ട് നൽകാൻ കലക്ടർ നിർദ്ദേശം നൽകി. 2017ൽ കേന്ദ്രീയ വിദ്യാലയത്തിന് പാലാത്തടത്ത് അനുവദിച്ച ഭൂമിയിൽനിന്നാണ് സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകിയത്. ഇതുസംബന്ധിച്ച്‌ ദേശാഭിമാനി വാർത്ത നൽകിയിരുന്നു. പേരോൽ വില്ലേജ് ഓഫീസർ സി വി ഷാജിയോടാണ്‌ ഇതുസംബന്ധിച്ച്‌ റിപ്പോർട്ടുനൽകാൻ കലക്ടർ ശ്രീധന്യാ സുരേഷ് നിർദ്ദേശം നൽകിയത്. താലൂക്ക് സർവേയറെശക്കാണ്ട് വീണ്ടും ഭൂമി അളന്ന് നിജസ്ഥിതി കണ്ടെത്താനാണ് നീക്കം. സർക്കാർ ഉത്തരവ് പ്രകാരം പേരോൽ വില്ലേജിലെ റിസ. നമ്പർ 189/1 ൽപ്പെട്ട 7ഏക്കർ ഭൂമി 2017 ആഗസ്‌ത്‌ 30നാണ് നീലേശ്വരം രജിസ്ട്രാർ ഓഫീസിൽ കേന്ദ്രീയ വിദ്യാലയത്തിന് രജിസ്റ്റർ ചെയ്തുനൽകിയത്. 100 രൂപയ്ക്ക് 99 വർഷത്തേക്കാണ് കലക്ടർ ചെയർമാനായ കേന്ദ്രീയ വിദ്യാലയത്തിന് ഭൂമി ലീസിന് നൽകിയത്. ഇതിൽ നീലേശ്വരം ഇടത്തോട് റോഡിൽനിന്ന്‌ 100 മീറ്റർ അകലെയുള്ള വിദ്യാലയ കോമ്പൗണ്ടിലേക്ക് 10 മീറ്റർ വീതിയിൽ റോഡും ഉൾപ്പെടെ നിർമിക്കുന്നതിന് സൗകര്യപ്രദമായാണ് ഭൂമി പതിച്ചു നൽകിയത്. എന്നാൽ റോഡ് നിർമിക്കേണ്ട ഭൂമിയാണ് സ്വകാര്യവ്യക്തിക്ക് പതിച്ചുനൽകിയത്. കേന്ദ്രീയ വിദ്യാലയത്തിന് പിറകിലുള്ള ഭൂമി നൽകണം എന്നാവശ്യപ്പെട്ടുകൊണ്ടാണത്രെ സ്വകാര്യ വ്യക്തി അപേക്ഷ നൽകിയത്. നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡ് പത്തു മീറ്റർ വീതിയിൽ നവീകരിക്കാൻ തീരുമാനിച്ചപ്പോഴാണ് ഭൂമി മറ്റൊരാൾക്ക് പതിച്ചു നൽകിയതായി അറിഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home