എംഡിഎംഎയുമായി 3 പേർ പിടിയിൽ

രാജപുരം കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. ബുധൻ പകൽ മൂന്നിന് കോളിച്ചാലിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ ശേഖരം പിടികൂടിയത്. കുമ്പള കൈയറിലെ മുഹമ്മദ് ഷെറിഫ് (38), പുത്തിക്കൈ പി കെ അബ്ദുൾ ഷെറിഫ് (38), ധനഗോളിയിലെ മുഹമ്മദ് നാസർ (34) എന്നിവരാണ് അറസ്റ്റിലായത്. 70.87 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രാജപുരം എസ്ഐ കെ അഭിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച മാരുതി എക്‌സ്പ്രസോ കാറും കസ്റ്റഡിയിലെടുത്തു. കർണാടകത്തിൽനിന്ന് കേരളത്തിലേക്ക് കടത്തുന്നതിനിടയിൽ കോളിച്ചാൽ പാലത്തിന് സമീപം വാഹനം തടഞ്ഞാണ് പൊലീസ് പരിശോധന നടത്തിയത്. അമ്പലത്തറ പോലീസിന്റെ നേതൃത്വത്തിലായിരുന്നു വാഹനവും മയക്കുമരുന്നും പിടികൂടിയത്. തുടർന്ന് രാജപുരം പൊലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.








0 comments