ad
Deshabhimani

ചുമട്ടുതൊഴിലാളി നിയമം പരിഷ്‌കരിക്കണം

ചുമട്ടുതൊഴിലാളി യൂണിയൻ അന്പലപ്പുഴ ഏരിയ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം ഉദ്ഘാടനംചെയ്യുന്നു

ചുമട്ടുതൊഴിലാളി യൂണിയൻ അന്പലപ്പുഴ ഏരിയ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 12:51 AM | 1 min read

അമ്പലപ്പുഴ ​

കാലഹരണപ്പെട്ട ചുമട്ടുതൊഴിലാളി നിയമം കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും നിയമത്തിലെ അപാകം പരിഹരിക്കണമെന്നും ചുമട്ടുതൊഴിലാളികൾക്ക് തൊഴിലുറപ്പാക്കണമെന്നും ഹെഡ് ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പി കെ കുഞ്ഞപ്പൻ നഗറിൽ (അമ്പലപ്പുഴ പി കെ മെമ്മോറിയൽ ലൈബ്രറി ഹാൾ) ചേർന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ്‌ എ ഓമനക്കുട്ടൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി വി ബി അശോകൻ, സി ഷാംജി, വി ടി രാജേഷ്, എം വി ഹൽത്താഫ്, ജെ ജയകുമാർ, വി കെ ബൈജു, ഡി അശോക്‌കുമാർ, എ പി ഗുരുലാൽ, കെ മോഹൻകുമാർ, പ്രശാന്ത് എസ് കുട്ടി, പി അരുൺകുമാർ, ആർ രാജേന്ദ്രൻ, അജയ് കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി കെ എം സെബാസ്‌റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: എ ഓമനക്കുട്ടൻ (പ്രസിഡന്റ്‌), ഡി അശോക്‌കുമാർ, കെ മോഹൻകുമാർ (വൈസ്‌പ്രസിഡന്റ്‌), കെ എം സെബാസ്‌റ്റ്യൻ (സെക്രട്ടറി), അബ്‌ദുൾ ഖാദർ, അജയകൃഷ്‌ണൻ (ജോയിന്റ്‌ സെക്രട്ടറി), ബി മധു (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home