ad
Deshabhimani

print edition ബിജെപി തെരഞ്ഞെടുപ്പ്‌ ഫണ്ട് വെട്ടിപ്പ്; എസ്‌പിജിയുടെ പേരിൽ 
ലക്ഷങ്ങളുടെ ബിൽ

bjp
avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Aug 10, 2026, 01:50 AM | 1 min read

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സുരക്ഷാസംഘ (എസ്‌പിജി)ത്തിന്റെ യാത്രയ്‌ക്ക്‌ ബിജെപി പണം നൽകിയെന്ന്‌ രേഖ. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവന്ന പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയ എസ്‌പിജി ഉപയോഗിച്ച വാഹനങ്ങള്‍ക്ക് 3.24 ലക്ഷം രൂപ നല്‍കിയതായി ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ചെലവ് കണക്കില്‍ ഇടം നേടി. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം സംസ്ഥാന സർക്കാരാണ്‌ വഹിച്ചത്‌.


അതിനാല്‍ തെരഞ്ഞെടുപ്പ് ചെലവില്‍ ഇത്‌ ഉള്‍പ്പെട്ടത് സാന്പത്തിക ക്രമക്കേടാണെന്ന സംശയം ബലപ്പെടുന്നു. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌ എന്നിവിടങ്ങളിൽ റോഡ്‌ഷോ ഉൾപ്പെടെ മൂന്ന്‌ പരിപാടികളിലാണ്‌ മോദി പങ്കെടുത്തത്‌. ഇതിനു എസ്‌പിജി സംഘം ഇന്നോവ ക്രിസ്‌റ്റ കാറില്‍ 5029 കിലോമീറ്റർ സഞ്ചരിച്ചതിന്റെ 55 ബില്ലുകളാണ്‌ ബിജെപിയുടെ കണക്കിലുള്ളത്‌. ഓരോ ബില്ലിലും കിലോമീറ്ററും തുകയും തമ്മിലുള്ള അന്തരം വലുതാണ്‌. ഒരിടത്ത് 13 മുതൽ 40 കിലോമീറ്റർവരെ ഓടിയതിന്‌ 3000 രൂപ. 132 കിലോമീറ്റർ ഓടിയതിന്‌ 5650,‍ 26 കിലോമീറ്റർ 16 മണിക്കൂറിൽ ഓടിയതിന്‌ 5350 രൂപ എന്നിങ്ങനെയും രേഖപ്പെടുത്തിയിട്ടുണ്ട്‌. 18 മണിക്കൂറിൽ 486 കിലോമീറ്റർ വാഹനം ഓടിയതിന്‌ നൽകിയത്‌ 12,026 ര‍ൂപ മാത്രം. ട്രഷറർ, ആഭ്യന്തര ഓഡിറ്റ്‌ വിഭാഗം, ബിജെപി കേന്ദ്രനേതൃത്വം നിയോഗിച്ച ഓഡിറ്റർമാർ എന്നിവർ പരിശോധിച്ച കണക്കാണ്‌ ഇതെന്നാണ്‌ ബിജെപിയുടെ അവകാശവാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home