ad
Deshabhimani

മോഷണംപോയ പോത്തിനെ കിട്ടിയില്ല, 
ഉടമയില്ലാത്ത മറ്റൊരു പോത്തിനെ കണ്ടെത്തി

buffallo

buffallo

വെബ് ഡെസ്ക്

Published on Aug 10, 2026, 01:51 AM | 1 min read

പറവൂർ


​കരിമ്പാടത്ത് ഒഴിഞ്ഞപറമ്പിൽ കെട്ടിയിരുന്ന പോത്തിനെ മോഷ്ടിച്ച് കൊണ്ടുപോയ കേസ് അന്വേഷണത്തിനിടെ ഉടമയില്ലാത്ത മറ്റൊരു പോത്തിനെ കണ്ടെത്തി. ചേന്ദമംഗലം കരിമ്പാടം കരിപ്പായി ഹരേയുടെ വീട്ടിൽനിന്നും കഴിഞ്ഞ ചൊവ്വ രാത്രിയാണ് ഹെൽമെറ്റും മഴക്കോട്ടും ധരിച്ചയാൾ പോത്തിനെ അഴിച്ചുകൊണ്ട് പോയത്.


സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും ആളെ തിരിച്ചറിയാൻ സാധിച്ചില്ല. പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും പോത്ത് മോഷണംപോയ വിവരം വന്നതോടെയാണ് മറ്റൊരു പോത്തിനെ കണ്ടെത്തിയത്


. ചേന്ദമംഗലം പാലാതുരുത്തിലെ ഒരു വീട്ടിലാണ് ഉടമയില്ലാത്ത പോത്തുള്ളത്. ഈ വീട്ടിലെ വളർത്തുപോത്തിനോടൊപ്പം അഴിഞ്ഞെത്തി കൂടിയതാണെന്നാണ് വീട്ടുടമ പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് ഹരേ പാലാതുരുത്തിലെ വീട്ടിലെത്തി പോത്തിനെ കണ്ടപ്പോൾ തന്റേതല്ലെന്ന് പറഞ്ഞ് മടങ്ങി. മോഷണം പോയ പോത്തിനെ കണ്ടെത്തുന്നതിനോടൊപ്പം ഒരുമാസത്തിനുള്ളിൽ പോത്ത് നഷ്ടപ്പെട്ട ഉടമയേയും തിരയുകയാണ് വടക്കേക്കര പൊലീസ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home