ad
Deshabhimani

വേദനിപ്പിക്കുന്ന കാഴ്ചയായി ഉടുമ്പ്

Iguana

ഫോര്‍ട്ട് കൊച്ചി കടപ്പുറത്തെ മരക്കുറ്റിയിൽ കുടുങ്ങിയ നാല് അടിയോളം നീളംവരുന്ന ഉടുമ്പ്

വെബ് ഡെസ്ക്

Published on Aug 10, 2026, 01:59 AM | 1 min read

മട്ടാഞ്ചേരി


ഫോർട്ട്‌ കൊച്ചി കടപ്പുറത്തെത്തുന്ന സഞ്ചാരികളുടെ മനസ്സ്‌ വേദനിപ്പിക്കുന്ന കാഴ്ചയായി മാറിയിരിക്കയാണ് മരക്കുറ്റിയിൽ കുടുങ്ങിയ ഉടുന്പ്‌.


ഏതാണ്ട് നാല് അടിയോളം നീളംവരുന്ന ഉടുമ്പ് ബാസ്റ്റിൻ ബംഗ്ലാവിന് പിറകുവശത്തെ പണിതീരാത്ത ചീനവലയുടെ മരക്കുറ്റിക്ക് മുകളിൽ കഴിഞ്ഞ നാല് ദിവസങ്ങളായി കുടുങ്ങിക്കിടക്കുകയാണ്. കടലിലേക്ക് ഒഴുകിയെത്തിയ ഉടുമ്പ് ജീവരക്ഷാർഥം മരക്കുറ്റിയിൽ അഭയം പ്രാപിച്ചതാകണം.


ഇറങ്ങിയാൽ വീണ്ടും കടലിൽ വീഴുമോ എന്ന ഭയത്താൽ കഴിയുകയാണ് ഇത്‌. രക്ഷാപ്രവർത്തനം ഏറെ അപകടം നിറഞ്ഞതിനാൽ അതിനുള്ള ശ്രമം ആരും നടത്തുന്നില്ല. ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ ഏറെ അവശനാണ് ഉടുമ്പ്. അധികൃതർ രക്ഷാപ്രവർത്തനത്തിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home