ad
Deshabhimani

വടക്കുന്നാഥ ക്ഷേത്രം കിഴക്കേ ഗോപുര സമര്‍പ്പണം ഇന്ന്‌

പഴമ നിലനിർത്തിയുള്ള നിർമിതി

 വടക്കുന്നാഥ ക്ഷേത്രത്തിന്റെ പുനർനിർമാണം നടത്തിയ കിഴേക്കെ ഗോപുരം

വടക്കുന്നാഥ ക്ഷേത്രത്തിന്റെ പുനർനിർമാണം നടത്തിയ കിഴേക്കെ ഗോപുരം

വെബ് ഡെസ്ക്

Published on Jun 26, 2026, 12:38 AM | 1 min read


തൃശൂർ

500 വർഷത്തെ ചരിത്രപ്പെരുമയുള്ള വടക്കുന്നാഥ ക്ഷേത്രത്തിലെ കിഴക്കേഗോപുരത്തിന്റെ പുനർനിർമാണത്തിനു ശേഷമുള്ള സമർപ്പണം വെള്ളിയാഴ്‌ച നടക്കും. 1500 ക്യൂബിക് അടി തേക്ക്തടി, 9 ടണ്‍ ചുണ്ണാമ്പുകല്ല്, 6000 എംപി റൂഫിങ്‌ ടൈല്‍സ്, ടെറാകോട്ട ഫ്ളോറിങ്‌ ടൈല്‍സ് ,അനുബന്ധ ഫിറ്റിങ്സുകൾ എന്നിവയാണ് ഉപയോഗിച്ചിട്ടുള്ളത്. നിലവിലുള്ള പഴയ റൂഫിങ്‌ ടൈല്‍സ് പൊളിച്ചിറക്കി. കഴുക്കോല്‍, ഉത്തരം, വാമട, വള, വളബന്ധം എന്നിവയിലെ കേടുപാടുള്ളവ പൂര്‍ണമായും മറ്റുള്ളത് ഭാഗികമായും മാറ്റി. പട്ടിക പൂര്‍ണമായും പുതുക്കി ഓട് മേഞ്ഞു. കൂടാതെ രണ്ട് നിലകളിലുള്ള 24 ശാലാകൂടത്തിന്റെ അറ്റകുറ്റപ്പണി തീര്‍ത്ത് പൂര്‍ത്തീകരിച്ചു. ഭിത്തിയിലെ അലങ്കാരപ്പണികള്‍ പരമ്പരാഗത കുമ്മായക്കൂട്ട് ഉപയോഗിച്ച് പൂര്‍ണമായും പുതുക്കി. നിലവിലെ മരത്തിന്റെ പെയിന്റ്‌ നീക്കം ചെയ്ത് പ്രകൃതിദത്തമായ എണ്ണക്കൂട്ട് ഉപയോഗിച്ച് മരസംരക്ഷണം നടത്തി. കൂടാതെ അനുബന്ധ ഇലക്‌ട്രിക്കൽ പ്രവര്‍ത്തികളും ഇതിനോടനുബന്ധിച്ച് പൂര്‍ത്തീകരിച്ചിട്ടുണ്ട്. സിമന്റിനു പകരം പ്രത്യേക കുമ്മായ മിശ്രിതമാണ്‌ ഉപയോഗിച്ചത്‌. ചുണ്ണാന്പിൽ ഉ‍ൗഞ്ഞാലുവള്ളി, കുളമാവ്‌, ശർക്കര, കടുക്ക തുടങ്ങിയവ ചേർത്താണ്‌ ഇത്‌ നിർമിച്ചത്‌. ഗോപുരത്തിന്റെ ആകെ വിസ്തീര്‍ണം മൂന്ന്‌ നിലകളിലായി - 8900 ചതുരശ്രഅടിയാണ്‌. ഉയരം - 47.5 അടിയാണ്‌. പുരാവസ്തു വിദഗ്‌ധര്‍ അടങ്ങുന്ന സംഘത്തിന്റെ പഠനത്തിനു ശേ ഷം കൃത്യമായ രൂപരേഖകള്‍ തയ്യാറാക്കിയാണ് പുനരുദ്ധാരണം നടത്തിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടുകൂടിയാണ്‌ നിര്‍മാണം നടത്തിയത്‌. 2024 ജൂണ്‍ 21 നാണ്‌ പുനരുദ്ധാരണം ആരംഭിച്ചത്‌. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അ നുമതി ലഭിക്കാൻ വൈകിയതിനാൽ അഞ്ച്‌ വർഷമെടുത്താണ്‌ പൂർത്തിയാക്കിയത്‌. വെള്ളിയാഴ്ച രാവിലെ ഒമ്പതിന്‌ മന്ത്രി ഒ ജെ ജനീഷ് സമർപ്പണം നിർവഹിക്കും. ടിവിഎസ് ഗ്രൂപ്പിന്റെ കീഴിലുള്ള വേണുഗോപാലസ്വാമി കൈ ന്‍കാര്യം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നാല്‌ കോടി രൂപ ചെലവഴിച്ച്‌ പുനര്‍നിര്‍മാണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home