വർണാഭം മൂലം ജലോത്സവഘോഷയാത്ര

ചന്പക്കുളം ജലോത്സവത്തിന് മുന്നോടിയായുള്ള സംസ്‍കാരിക ഘോഷയാത്ര ഡിവൈഎസ്‌പി കെ എൻ രാജേഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
മങ്കൊമ്പ്
ചമ്പക്കുളത്താറ്റിൽ 29ന് നടക്കുന്ന ചരിത്രപ്രസിദ്ധമായ മൂലം ജലോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച സംസ്കാരിക ഘോഷയാത്ര വർണാഭമായി. വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ സംഘടിപ്പിച്ച ഘോഷയാത്രയിൽ സ്കൂൾ കുട്ടികളടക്കം നിരവധി ജലോത്സവ പ്രേമികൾ അണിനിരന്നു. ചമ്പക്കുളം സെന്റ് തോമസ് യുപി സ്കൂളിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്ര അമ്പലപ്പുഴ ഡിവൈഎസ്‌പി കെ എൻ രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. പടിപ്പുരക്കൽ ക്ഷേത്ര മൈതാനത്ത് ഘോഷയാത്ര സമാപിച്ചു. സാംസ്കാരിക സമ്മേളനം റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് അധ്യക്ഷനായി. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ എം മാത്യു കൂലിപ്പുരക്കൽ, നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു വിജയകുമാർ, സി വി രാജീവ്, ചമ്പക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ സുധാകരൻ, നെടുമുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ശ്രീകുമാർ, കുട്ടനാട് തഹസിൽദാർ യു രാജീവ് തുടങ്ങിയവർ സംസാരിച്ചു .









0 comments