മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: കെജിഎൻഎ പ്രതിഷേധിച്ചു

തൃശൂർ
ജില്ലാ നഴ്സിങ് ഓഫീസർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന്റെ മറവിൽ കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ളവരെ മാനദണ്ഡ വിരുദ്ധമായി വിദൂര ജില്ലകളിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കെജിഎൻഎ നേതൃത്വത്തിൽ നഴ്സുമാർ ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും പ്രതിഷേധ യോഗം നടത്തി. തിരുവനന്തപുരത്ത് രണ്ട് ഒഴിവുകൾ ഉള്ളപ്പോഴാണ് ടി സുബ്രഹ്മണ്യന് സ്ഥാനക്കയറ്റം നൽകി വയനാട് ജില്ലാ മെഡിക്കൽ ഓഫീസിൽ നിയമിച്ചത്. നടപടിയിൽ ആരോഗ്യ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും ഉത്തരവ് റദ്ദാക്കി മാനദണ്ഡങ്ങൾക്കനുസരിച്ച് പുതിയ നിയമനം നൽകണമെന്നും കെജിഎൻഎ ആവശ്യപ്പെട്ടു. കെജിഎൻഎ നേതൃത്വത്തിൽ തൃശൂർ ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ സംസ്ഥാന പ്രസിഡന്റ് ഷൈനി ആന്റണി ഉദ്ഘാടനം ചെയ്തു. വിവിധ ആശുപത്രികളിൽ നടന്ന പ്രതിഷേധ യോഗങ്ങൾ ജാഫിൻ ജോണി, അബിൻ രാജ്, എം ജെ ജോഷി, ജോബി ജോസ്, കെ കെ സുധീർ, പി സി സരിത, കെ ബിന്ദു, പി രേഷ്‌മ, ഷാനിത ഷാഫി, പി ആർ സൗമ്യ, കെ കെ ഷീജ, ടി സി ശാന്ത, ജെസ്സി ജോസഫ് എന്നിവർ ഉദ്ഘാടനം ചെയ്തു.









0 comments