സാംസ്‌കാരിക സംഗമവുമായി പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരികസംഗമം സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യുന്നു
ആലുവ
‘സാംസ്‌കാരിക വൈവിധ്യം സമാധാനത്തിന് സുസ്ഥിര വികസനത്തിന്’ ക്യാമ്പയിനുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരികസംഗമം ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്‌തു.
വൈവിധ്യമെന്ന സങ്കൽപ്പത്തെ ഏറ്റെടുത്ത് പ്രചരിപ്പിക്കണമെന്നും ഇത് നാടിന്റെ മതനിരപേക്ഷത ഊട്ടിയുറപ്പിക്കണമെന്നും സുനിൽ പി ഇളയിടം പറഞ്ഞു. സാംസ്കാരിക വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി ആലുവ ടാസ് ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിജയപ്രകാശ് അധ്യക്ഷനായി.
മറ്റു ഭാഷകൾ മാതൃഭാഷയാക്കിയ കേരളത്തിൽ താമസിക്കുന്നവരെ ആദരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ടി കെ ജോഷി, സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി എച്ച് വിൽഫ്രഡ്, പി സേതുലക്ഷ്മി, സേവ്യർ പുൽപ്പാട്ട്, ആക്ടിവിസ്റ്റ് ശീതൾ ശ്യാം, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി ജി സജീവ്, എസ് സുരേഷ് ബാബു, ജയൻ മാലിൽ, ബി രമേശൻ, വി എൻ സുരേന്ദ്രൻ, പരിഷത്ത് ആലുവ മേഖലാ സെക്രട്ടറി സി എച്ച് റസാക്ക് എന്നിവർ സംസാരിച്ചു.
ലൈബ്രറി കൗൺസിൽ, നാടക്, പുരോഗമന കലാസാഹിത്യസംഘം, യുവകലാസാഹിതി, സംസ്കാരസാഹിതി, മലയാളം ഐക്യവേദി, ഗ്രാംഷി സാംസ്കാരികവേദി റസിഡന്റ്‌സ് അസോസിയേഷനുകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സാംസ്കാരിക സംഗമം സംഘടിപ്പിച്ചത്.










0 comments