ad
Deshabhimani

സമൂഹമാധ്യമങ്ങളിൽ 
എഐ ആരാധകപ്പോര്‌

Line Up
avatar
സ്വന്തം ലേഖകൻ

Published on Jun 09, 2026, 02:24 AM | 1 min read

കൊച്ചി


പന്തുരുളുന്നത് പുൽമൈതാനത്താണെങ്കിൽ, ആവേശം സമൂഹമാധ്യമങ്ങളിലാണ്. ഫുട്ബോൾ ലോകം മറ്റൊരു മഹാമേളയെ വരവേൽക്കുമ്പോൾ സാങ്കേതികവിദ്യയുടെ കരുത്തിൽ ആരാധകരുടെ പോരാട്ടങ്ങളും മുറുകുന്നു. ലോകകപ്പ് ആരാധകപ്പോരിൽ ഇന്ന് ജനറേറ്റീവ് എഐ ടൂളുകളാണ് തരംഗം സൃഷ്ടിക്കുന്നത്. ഹൈ-ക്വാളിറ്റി എഐ പ്രൊമോഷന്‍ വീഡിയോമുതൽ എഐ ട്രോളുകള്‍വരെ നിറയുന്ന ‘സ്മാർട്ട് ലോകകപ്പ്' ഫാൻ വാറിനാണ്‌ ഡിജിറ്റൽ ലോകം സാക്ഷിയാകുന്നത്.


​മുൻകാലങ്ങളിൽ ഫോട്ടോഷോപ്പും എഡിറ്റിങ് ആപ്പുകളും ഉപയോഗിച്ച് മണിക്കൂറുകൾ എടുത്താണ് ട്രോളുകള്‍ ഉണ്ടാക്കിയിരുന്നത്. എന്നാല്‍, ഇന്ന് കഥ മാറി. മിഡ് ജേര്‍ണി, ചാറ്റ് ജിപിടി, കൺവിൻസിങ് വോയ്‌സ് ക്ലോണിങ് തുടങ്ങിയ ജനറേറ്റീവ് എഐ ടൂളുകൾ ഉപയോഗിച്ച് നിമിഷങ്ങൾക്കകം ഹൈ-ക്വാളിറ്റി ട്രോളുകളുണ്ടാക്കാം. ചാറ്റ് ബോട്ടുകൾ വഴി കളിക്കാരുടെ പാസിങ് അക്യുറസി, ഹീറ്റ് മാപ്പുകൾ, മുൻകാല റെക്കോഡുകൾ എന്നിവയെല്ലാം കൃത്യമായി പഠിച്ചാണ്‌ പയറ്റുകൾ. ഡിജിറ്റൽ യുദ്ധങ്ങളിൽ അളന്നുകുറിച്ച ഷോട്ട്‌ പോലെ എതിരാളിയുടെ വലകുലുക്കുന്ന ശക്തമായ വാദങ്ങളായി നിരത്താൻ ഫാൻ ഗ്രൂപ്പുകൾക്ക് സാധിക്കുന്നു. ഗാലറികൾ ആവേശത്തിലാകാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി, അതിനും എത്രയോമുന്പെ ആവേശത്തിരയിലായി ഡിജിറ്റൽ ലോകം.


​‘റോഡ് ടു വേൾഡ് കപ്പ്' റാലി നാളെ


ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ കെഎസ്ആർടിസി കൊച്ചി സിറ്റി റൈഡ് ബസിന്റെ സഹകരണത്തോടെ എസ്എഫ്സി കൊച്ചി ക്ലബ് സംഘടിപ്പിക്കുന്ന റാലി ബുധന്‍ വൈകിട്ട് 6.30ന് എറണാകുളം ബോട്ടുജെട്ടി ബസ് സ്റ്റാന്‍ഡിൽനിന്ന് ആരംഭിക്കും. മുൻ കേരള വോളിബോൾ ടീം കോച്ച് അബ്ദുൾ നാസർ ഫ്ലാഗ് ഓഫ് ചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home