ഇന്ധന വിലക്കയറ്റം: തീയായ് തൊഴിലാളികൾ

ഇന്ധന വില വർധനവിനെതിരെ സിഐടിയു നടത്തിയ ആദായ നികുതി ഓഫീസ് മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Jun 09, 2026, 01:15 AM | 1 min read
കോഴിക്കോട്
സാധാരണക്കാരുടെ നടുവൊടിച്ച് ഇന്ധന വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നയത്തിനെതിരെ തൊഴിലാളികളുടെ അത്യുജ്വല പ്രതിഷേധം. പെട്രോൾ, ഡീസൽ, സിഎൻജിയടക്കം അവശ്യ വസ്‌തുക്കളുടെ വില വർധന പിൻവലിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. പാചക വാതക വിലവർധനയും കൃത്രിമക്ഷാമവും നിയന്ത്രിക്കുക, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി സിഐടിയു നേതൃത്വത്തിൽ നടന്ന സമരത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
ജില്ലയിൽ മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലേക്കും വിവിധ മേഖലകളിലെ തൊഴിലാളികൾ അണിനിരന്ന മാർച്ച് നടന്നു. സിറ്റി കമ്മിറ്റി നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. മുതലക്കുളത്തുനിന്നാരംഭിച്ച മാർച്ചിനുശേഷം നടന്ന പ്രതിഷേധ ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനംചെയ്തു. എൽ രമേശൻ അധ്യക്ഷനായി. സി നാസർ, കെ പ്രതീഷ്, വി കെ മോഹൻദാസ്, എൻ ആസിഫലി എന്നിവർ സംസാരിച്ചു.









0 comments