കെ എസ് പ്രവീണ്‍കുമാര്‍ ഫോട്ടോഗ്രഫി അവാര്‍ഡിന് 31 വരെ അപേക്ഷിക്കാം

തൃശൂർ
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീണ്‍കുമാറിന്റെ സ്മരണാര്‍ഥം തൃശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2024 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താചിത്രങ്ങള്‍ക്കാണ് അവാര്‍ഡ്. 15,000 രൂപയും പ്രശസ്തി പത്രവും ഫലകവും നല്‍കും. അഞ്ച് എംബിയില്‍ കുറയാത്ത ഫോട്ടോയും പ്രസിദ്ധീകരിച്ച പത്രത്തിന്റെ പകര്‍പ്പും ഫോട്ടോഗ്രാഫറുടെ ബയോഡാറ്റയും tsrkspphotoaward@ gmail.com എന്ന മെയിലില്‍ 31നുള്ളില്‍ അയക്കണം. ഒരാളില്‍ നിന്ന് ഒരു എന്‍ട്രി മാത്രമാണ് സ്വീകരിക്കുക. ബൈലൈന്‍ ഇല്ലാത്ത എന്‍ട്രികള്‍ക്കൊപ്പം സ്ഥാപന മേലാധികാരിയുടെ സാക്ഷ്യപത്രം ഉള്‍പ്പെടുത്തണം.










0 comments