കന്നാസുകളിൽ ഇന്ധനം ലഭ്യമാക്കണം

ലൈറ്റ് ആൻഡ് സൗണ്ട് ഓണേഴ്സ് ഗിൽഡ് ജില്ലാ സമ്മേളനം മന്ത്രി ഒ ജെ ജെനീഷ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
പമ്പുകളിൽനിന്ന് ക്യാനുകളിൽ ഇന്ധനം ലഭ്യമാക്കണമെന്ന് ലൈറ്റ് ആൻഡ് സൗണ്ട് ഓണേഴ്സ് ഗിൽഡ് കേരളയുടെ പതിനാറാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. യുവജനക്ഷേമ മന്ത്രി ഒ ജെ ജെനീഷ് ഉദ്ഘാടനം ചെയ്തു. ഗിൽഡ് പ്രസിഡന്റ് റാഫി ഫിനക്സ് അധ്യക്ഷനായി. രാജൻ ജെ പല്ലൻ എംഎൽഎ, ജില്ലാ സെക്രട്ടറി ഷിജോൺ അലൻജീസ്, ജനറൽ കൺവീനർ ബെന്നി നീലങ്കാവിൽ, ബാബുരാജ്, ഷാജി വർഗീസ്, ജുബി ജോസ്, ഷാജു അത്താണി, ബിജു മുട്ടത്ത്, സുഖിൽ ദാസ് എന്നിവർ സംസാരിച്ചു. ഓസ്കാർ ഇവന്റ് എംഡി ജെനീഷ്, സാജ് ഗ്രൂപ്പ് എംഡി സി ആർ സുരേഷ് എന്നിവരേയും സംഘടനയിലെ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. ദൃശ്യ, മാധ്യമ പ്രവർത്തകരേയും ആദരിച്ചു.











0 comments