ad
Deshabhimani

print edition കെപിസിസി 
പ്രസിഡന്റ് ഉടൻ വേണമെന്ന് 
നേതാക്കൾ

kpcc clash
avatar
സ്വന്തം ലേഖകൻ

Published on Jul 08, 2026, 01:36 AM | 1 min read

തിരുവനന്തപുരം: കെപിസിസിക്ക്‌ പുതിയ പ്രസിഡന്റിനെ ഉടൻ നിശ്‌ചയിക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാക്കൾ. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ആവശ്യം ഉന്നയിച്ചത്‌. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തി അമ്പതു ദിവസം പിന്നിട്ടിട്ടും കെപിസിസി യോഗം ചേർന്നിട്ടില്ല. മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങൾ വിവാദങ്ങൾക്ക്‌ വഴിവച്ചുവെന്നും പാർടിക്ക്‌ ഭരണത്തിൽ റോളില്ലാത്ത അവസ്ഥയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.


മന്ത്രിയായതോടെ സണ്ണി ജോസഫ്‌ കെപിസിസി പ്രസിഡന്റ്‌ പദവി ഒഴിഞ്ഞമട്ടാണ്‌. ഇന്ദിരാഭവനിൽ പ്രധാന നേതാക്കളാരും എത്തുന്നില്ല. പ്രസിഡന്റ്‌ പദവി ലക്ഷ്യമിട്ട്‌ പത്ത്‌ നേതാക്കൾ രംഗത്തുണ്ട്‌. ചൊവ്വാഴ്‌ച പരസ്യപ്രതികരണവുമായി യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശ്‌ രംഗ
ത്തെത്തി. പരിഗണിക്കേണ്ട ഘട്ടത്തിൽ പരിഗണിച്ചില്ലെന്നും ഇപ്പോൾ സ്ഥാനം ലഭിച്ചാൽ നൂറുശതമാനം ആത്മാർഥതയോടെ നിറവേറ്റുമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. ബെന്നി ബഹ്‌നാൻ, കൊടിക്കുന്നിൽ സുരേഷ്‌, ജോസഫ്‌ വാഴയ്‌ക്കൻ എന്നിവരും പദവിക്കായി മുൻനിരയിലുണ്ട്‌. ചർച്ചകൾ ജോസഫ്‌ വാഴയ്‌ക്കനിലേക്ക്‌ നീങ്ങുന്നുവെന്ന്‌ മനസ്സിലായതോടെ ഒരാൾക്ക്‌ ഒരു പദവി മാനദണ്ഡമാക്കരുതെന്ന ആവശ്യവുയർന്നു. ബെന്നി ബെഹ്‌നാനും കൊടിക്കുന്നിൽ സുരേഷും പാർലമെന്റംഗങ്ങളാണ്‌.


ഷാഫി പറമ്പിൽ, കെ സി ജോസഫ്, വി എസ് ശിവകുമാർ, മാത്യു കുഴൽനാടൻ, എം കെ രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ശരത്‌ ചന്ദ്രപ്രസാദ്‌ എന്നിവരും പ്രസിഡന്റ്‌ പദവി മോഹിക്കുന്നവരാണ്‌. വിദേശത്തുള്ള രാഹുൽഗാന്ധി പത്തിനുശേഷം തിരിച്ചെത്തിക്കഴിഞ്ഞാകും ഡൽഹിയിൽ ചർച്ചകൾക്ക്‌ തുടക്കമാകുക.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home