print edition വാഹനം തടഞ്ഞ് കൊലവിളി; സിപിഐ എം നേതാക്കൾക്കുനേരെ ബിജെപി ആക്രമണം

സിപിഐ എം നേതാക്കൾ സഞ്ചരിച്ച കാർ ബിജെപി പ്രവർത്തകർ ആക്രമിച്ചപ്പോൾ
ഗോപി
Published on Jul 08, 2026, 02:31 AM | 1 min read
കൊൽക്കത്ത: ബംഗാളിൽ സിപിഐ എം നേതാക്കൾക്കുനേരെ ബിജെപിയുടെ ആക്രമണം. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മീനാക്ഷി മുഖർജി, നേതാക്കളായ അലോകേഷ് ദാസ്, അനന്ത റോയ് എന്നിവർ സഞ്ചരിച്ച വാഹനം തടഞ്ഞ് കൊലവിളി നടത്തി. കൂച്ച് ബിഹാർ ജില്ലയിൽ സിതാൽകുച്ചിയിൽ ബിജെപി അക്രമികൾ കൊലപ്പെടുത്തിയ സിപിഐ എം പ്രവർത്തകൻ മോണ്ടു മിയാന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകവേയായിരുന്നു സംഭവം.
അക്രമികൾ വാഹനത്തിന് നേരെ മുട്ടയെറിഞ്ഞു. മീനാക്ഷിയും മറ്റ് നേതാക്കളും വാഹനത്തിൽനിന്ന് പുറത്തിറങ്ങിയതോടെ വളഞ്ഞ് അസഭ്യം വിളിച്ചു. പ്രദേശവാസികൾ ഓടിയെത്തയതിനെത്തുടർന്ന് അക്രമികൾ സ്ഥലംവിട്ടു. പൊലീസ് സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ല. പൊലീസിന്റെ മുന്നിൽവച്ചാണ് വാഹനം ആക്രമിക്കപ്പെട്ടതെന്നും പൊലീസ് അക്രമികളെ തടഞ്ഞില്ലെന്നും മീനാക്ഷി മുഖര്‍ജി പറഞ്ഞു.
വ്യാപാരികള്‍ക്കുവേണ്ടി കന്നുകാലികളെ എത്തിച്ചുകൊടുക്കാൻ പോകവേയാണ് മോണ്ടുവിനെ ബിജെപി പ്രവർത്തകർ കൊലപ്പെടുത്തിയത്. ബംഗാളിൽ ബിജെപി അധികാരത്തിലേറിയശേഷം ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം വ്യാപകമാണ്.











0 comments