പകർച്ചവ്യാധി പിടിയിൽ ജില്ല, ഒരു മരണംകൂടി

കൊച്ചി
ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും വീഴ്ചമൂലം ജില്ലയിൽ ഒരു കുട്ടികൂടി മരിച്ചു. കറുകുറ്റി സ്വദേശിയായ നാലുവയസ്സുകാരനാണ് തിങ്കളാഴ്ച ഇൻഫ്ലൂവെൻസ ബാധിച്ച് മരിച്ചത്. കഴിഞ്ഞദിവസം എലിപ്പനി ബാധിച്ച് കൂത്താട്ടുകുളം സ്വദേശി മരിച്ചിരുന്നു. പകര്‍ച്ചവ്യാധി പടരുന്നത് തടയാന്‍ ഡ്രൈഡേ ആചരിച്ചെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. മാലിന്യനീക്കത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ പരാജയപ്പെട്ടതോടെ എലിയും തെരുവുനായകളും ഉള്‍പ്പെടെ പെരുകി.
ചൊവ്വാഴ്ച ജില്ലയിൽ 855 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സതേടി എത്തിയത്. 63 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ആലുവ, ചൂർണിക്കര, ചൊവ്വര, കീച്ചേരി, പെരുന്പാവൂർ, രായമംഗലം, തൃപ്പൂണിത്തുറ, വാഴക്കുളം, വെങ്ങോല എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.










0 comments