ad
Deshabhimani

ധോണിയെ "ധോണിയോട്‌' ഉപമിച്ച്‌ സെവാഗ്‌

മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ മഹേന്ദ്ര സിങ്‌ ധോണിക്ക്‌ പിറന്നാൾ ആശംസ നേർന്നുള്ള വീരേന്ദർ സെവാംഗിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ്

മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ മഹേന്ദ്ര സിങ്‌ ധോണിക്ക്‌ പിറന്നാൾ ആശംസ നേർന്നുള്ള വീരേന്ദർ സെവാംഗിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ്

വെബ് ഡെസ്ക്

Published on Jul 08, 2026, 01:31 AM | 1 min read

പാലക്കാട്

ധോണി വെള്ളച്ചാട്ടത്തെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഉദ്ദരിച്ച്‌ ക്രിക്കറ്റ്‌ ഇതിഹാസം വീരേന്ദർ സെവാഗ്‌. മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ മഹേന്ദ്ര സിങ്‌ ധോണിക്ക്‌ പിറന്നാൾ ആശംസകൾ നേർന്നുള്ള പോസ്റ്റിലാണ്‌ ധോണി വെള്ളച്ചാട്ടത്തെക്കുറിച്ചുള്ള പരാമർശം. മാഹേന്ദ്രസിങ്‌ ധോണിയെ വെള്ളച്ചാട്ടത്തോട്‌ ഉപമിച്ചുകൊണ്ടാണ്‌ കുറിപ്പ്‌. ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്‌ ഇങ്ങനെ; കേരളത്തിൽ പാലക്കാട്‌ ഒരു കാടിനുള്ളിൽ ധോണിയെന്ന വെള്ളച്ചാട്ടമുണ്ട്‌. ടൂറിസ്റ്റ്‌ ഗൈഡിന്റെ സഹായത്തോടെ, മൂന്ന്‌ മണിക്കൂറോളം കഠിനമായ വഴിയിലൂടെ സഞ്ചരിച്ചുവേണം അവിടെയെത്താൻ. പുറമെ ശാന്തമായ വെള്ളച്ചാട്ടമാണെന്ന്‌ തോന്നുമെങ്കിലും ഉള്ളിൽ ശക്തമാണെന്ന്‌ കേരളത്തിലെ വേനംവകുപ്പ്‌ അവിടെ മുന്നറിയിപ്പ്‌ ബോർഡിൽ എഴുതിയിട്ടുണ്ട്‌. അരികിലെത്തുമ്പോഴാണ് അതിന്റെ യഥാർഥ കരുത്ത് മനസ്സിലാകുക. എനിക്ക് അറിയില്ല ഈ നിയമം ആ വെള്ളച്ചാട്ടത്തിന് വേണ്ടിയായിരുന്നോ അതോ "നമ്പർ 7'-ന് വേണ്ടിയായിരുന്നോ എന്ന്. ധോണിയെന്ന സ്ഥലം മഹേന്ദ്ര സിങ് ധോണി ജനിക്കുന്നതിനും എത്രയോ മുമ്പ്‌ കേരളത്തിലുണ്ട്. പ്രകൃതിക്ക്‌ അത്‌ നേരത്തെ അറിയാമായിരുന്നു. വെള്ളച്ചാട്ടത്തിന്‌ സമാനമായി കഠിനമായ വഴികൾക്കുശേഷം, അപ്രതീക്ഷിതമായ ഒരു ഇടത്തിൽവച്ച് ധോണിയെ കണ്ടുമുട്ടുകയായിരുന്നെന്നും ഒരിക്കൽ കണ്ടുമുട്ടിക്കഴിഞ്ഞാൽ പിന്നെ മറക്കാൻ സാധിക്കില്ലെന്നും കുറിപ്പിൽ പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ്‌ നിമഷനേരംകൊണ്ട്‌ വൈറലായി. പാലക്കാടിന്റെ പ്രകൃതിഭംഗിയെയും ധോണി വെള്ളച്ചാട്ടത്തെയും പ്രകീർത്തിച്ച്‌ നിരവധി കമന്റുകളാണ്‌ ചിത്രത്തിനുതാഴെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home