ചാലക്കുടിപ്പുഴയിൽ ഒന്നര മണിക്കൂറോളം കുടുങ്ങി
ഒഴുക്കിൽപ്പെട്ട് കാട്ടാന

പുളിയിലപ്പാറയില്‍ ചാലക്കുടിപ്പുഴയുടെ നടുവില്‍ കുടങ്ങിയ കാട്ടാന
ചാലക്കുടി
ചാലക്കുടിപ്പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാട്ടാന. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കരകയറി. അതിരപ്പിള്ളി പഞ്ചായത്തിലെ പിള്ളപ്പാറയിൽ ഞായർ രാവിലെ ഒമ്പതോടെയാണ് സംഭവം. പുഴ മുറിച്ച് കടന്ന് വനത്തിലേക്ക് കയറാന്‍ ശ്രമിച്ച പിടിയാനയാണ് കുടുങ്ങിയത്. പിള്ളപ്പാറ റേഷന്‍ക്കടയുടെ ഭാഗത്ത് നിന്ന് പുഴ മുറിച്ച് കടന്ന് അക്കരയെത്താനായിരുന്നു ശ്രമം. പുഴയുടെ നടുവില്‍ ഒറുമണിക്കൂറിലധികം ആന കുടങ്ങി. വിവരമറിഞ്ഞ് നാട്ടുകാരും വനപാലകരും ആനയുടെ രക്ഷയ്ക്കായെത്തി. പുഴയിലെ ഒഴുക്ക് ക്രമാതീതമായി ഉയര്‍ന്നതാണ് ആനയ്ക്ക് വിനയായത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷം തിരികെ റേഷന്‍കടയുടെ മുകള്‍ ഭാഗത്തെത്തി വനത്തിലേക്ക് കയറി പോയി. റേഷന്‍കടയുടെ ഭാഗത്ത് നിന്ന് സാധാരണ ആനകള്‍ പുഴകടന്ന് വനത്തിലേക്ക് കയറിപോകുന്നത് പതിവാണ്. എന്നാല്‍ ഡാമുകള്‍ തുറന്നതോടെ പുഴയില്‍ വെള്ളം ഉയര്‍ന്നതും ഒഴുക്ക് കൂടിയതുമാണ് ആന പുഴയില്‍ കുടുങ്ങാന്‍ കാരണമായത്.









0 comments