Deshabhimani

എംപ്ലോയ്​മെന്റ്​ എക്സ്ചേഞ്ച്‌ 
സ്​മാർട്ട്‌​​​ കാർഡ് വിതരണം ഇന്ന്‌

.
വെബ് ഡെസ്ക്

Published on Aug 12, 2025, 01:10 AM | 1 min read

​തൃശൂർ

സംസ്ഥാനത്തെ എംപ്ലോയ്​മെന്റ്​ എക്​സ്​ചേഞ്ചുകൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാർഥികൾക്ക്​ സ്​മാർട്ട്‌ രജിസ്ട്രേഷൻ കാർഡ്​ നൽകുന്നതിന്റെ സംസ്ഥാനതല ഉദ്​ഘാടനം ചൊവ്വ പകൽ 11.30ന്​ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ആദ്യഘട്ടമായി ജില്ലാതല എംപ്ലോയ്​മെന്റ്​ എക്​സ്​ചേഞ്ചുകളിലാണ്​ പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടത്തിൽ ട‍ൗൺ എംപ്ലോയ്​മെന്റ്​ എക്​സ്ചേ​ഞ്ചുകളിലും സ്​മാർട്ട്‌ കാർഡ്​ നൽകും. കാർഡിലെ ക്യൂആർ കോഡ്​ സ്​കാൻ ചെയ്​ത്​ ഉദ്യോഗാർഥികൾക്ക്​ അവരുടെ അക്ക‍ൗണ്ടിൽ പ്രവേശിക്കാം. സ്​കാൻ ചെയ്​താൽ മൊബൈൽ ഫോണിൽ ഒടിപി ലഭിക്കും. ഇത്​ നൽകിയാൽ അക്ക‍ൗണ്ടിലെത്താം. ഇതിൽനിന്ന്​ തൊഴിലവസരങ്ങൾ, നൽകിയ അപേക്ഷകളുടെ സ്ഥിതി എന്നിവ അറിയാം. ഒപ്പം രജിസ്​ട്രേഷൻ പുതുക്കൽ നടപടിയും ചെയ്യാനാകും. ഓഫീസിനെ പേപ്പർ രഹിത ഓഫീസാക്കുന്നതിന്റെകൂടി ഭാഗമാണ്​ പദ്ധതി. തൃശൂർ ജില്ലാ എംപ്ലോയ്​മെന്റ്​ എക്​സ്​ചേഞ്ചിനെ മോഡൽ എക്​സ്​ചേഞ്ചായും മന്ത്രി പ്രഖ്യാപിക്കും. ഇവിടെയെത്തുന്നവർക്ക്​ സ്വയം കാര്യങ്ങൾ ചെയ്യാൻ പറ്റുന്ന രീതിയിൽ കംപ്യൂട്ടറും അനുബന്ധ സ‍ൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്​. സംസ്ഥാനത്തെ രണ്ടാമത്തെ മാതൃകാ എക്​സ്​ചേഞ്ചാണ് തൃശൂർ. 2022–ൽ തിരുവനന്തപുരത്തെ മാതൃകാ എക്​സ്​ചേഞ്ചായി പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home