സുവോളജിക്കൽ പാർക്ക് സാധ്യമാക്കിയത് കിഫ്‌ബി: മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ സുവോളജിക്കൽ പാർക്കിൽ മന്ത്രിമാരായ എ കെ ശശീന്ദ്രനും കെ രാജനും ചേർന്ന് ആദ്യ ടിക്കറ്റ് എടുക്കുന്നു . സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്
തൃശൂർ
കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നടത്തിയ മെഗാ പ്രൊജക്ടാണ് തൃശൂർ സുവോളജിക്കൽ പാർക്കെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. 10 വർഷം നീണ്ട പ്രവർത്തനമാണ് ഫലം കണ്ടത്. കൃത്യമായ മോണിറ്ററിങ് നടത്തിയാണ് പദ്ധതി വിജയത്തിലെത്തിച്ചത്. ഒരു സർക്കാർ വിചാരിച്ചാൽ കാര്യങ്ങൾ ഭംഗിയായി നടപ്പാക്കാൻ കഴിയും എന്നതാണ് ഇത് തെളിയിക്കുന്നത്.നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചാൽ ജനങ്ങൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാനാകുമെന്നതിന്റെ മാതൃകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ കാണിച്ചു തരുന്നത്. ഇന്ത്യയ്ക്കാകെ മാതൃകയാകുന്ന ആധുനിക കാലത്തിനനുസരിച്ചുള്ള കാര്യങ്ങൾ ഇവിടെയും ഒരുക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കാടിന്റെ ഭംഗി മരങ്ങൾ മാത്രമല്ല, ജീവജാലങ്ങൾ കൂടിയാണ്. ജീവജാലങ്ങളുടെ സംരക്ഷണവും ഒപ്പം അത് ജനങ്ങൾക്ക് കാണുന്നതിനും കൂടിയുള്ള സംവിധാനമാണ് സുവോളജിക്കൽ പാർക്കിൽ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.










0 comments