കേരളം, പുതുച്ചേരി അഗ്നിരക്ഷാസേന സംയുക്ത പാസിങ് ഔട്ട് പരേഡ്

കേരള ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരുടെയും ഡ്രൈവർമാരുടെയും പാസിങ് ഒൗട്ട് പരേഡിൽ നിന്ന്
തൃശൂർ
ഫയര്‍ ആൻഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ കേരളം, പുതുച്ചേരി ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫീസര്‍മാരുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് നടത്തി. 74 കേരളം ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫീസര്‍മാരും 16 ഡ്രൈവര്‍മാരും പുതുച്ചേരി ഫയര്‍ സര്‍വീസില്‍ നിന്ന് പരിശീലനത്തിനായി എത്തിയ 39 പരിശീലനാര്‍ഥികളും 11–ാ-മത് എക്‌സ്റ്റേണല്‍ ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ കോഴ്‌സിലെ 12പേരും ഉള്‍പ്പെടെ 141 പേരാണ് പുറത്തിറങ്ങിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. രാജന്‍ ജെ പല്ലന്‍ എംഎൽഎ, കേരളം ഫയര്‍ ആൻഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ഫയര്‍ ആൻഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) അരുണ്‍ അല്‍ഫോണ്‍സ്, തൃശൂര്‍ റേഞ്ച് ഡിഐജി ടി നാരായണന്‍, കേരളം പൊലീസ് അക്കാദമി ഡയറക്ടര്‍ കെ സേതുരാമന്‍, ജില്ലാ പൊലീസ് മേധാവിമാരായ നകുല്‍ രാജേന്ദ്ര ദേശ്‌മുഖ് (സിറ്റി), മുഹമ്മദ് നദീമുദ്ദീന്‍ (റൂറല്‍), ഫയര്‍ ആൻഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ എം എസ് സുവി, അഷ്‌റഫ് അലി എന്നിവര്‍ പങ്കെടുത്തു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് എല്‍ ദിലീപ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പരിശീലനാര്‍ഥികളില്‍ എംഎ യോഗ്യതയുള്ള മൂന്നുംപേരും രണ്ട് എംകോം, മൂന്ന് എംഎസ്‌സി യോഗ്യതയുള്ളവരും എംസിഎ, എംഎഡ്, എംഎസ്ഡബ്ല്യു യോഗ്യതയുള്ള ഒരാള്‍ വീതവും ഉള്‍പ്പെടുന്നു. 48 ബിരുദധാരികൾ, 20 ബിടെക്, ആറ് ബിസിഎ, ഏഴ് ഡിപ്ലോമ, ഏഴ് ഐടിഐ, 16 പ്ലസ് ടു യോഗ്യതയുള്ളവരും സേനയുടെ ഭാഗമായി.










0 comments