ad
Deshabhimani

print edition കപ്പൽശാലയിൽ മിസൈൽ വെസലിന്റെ 
സ്റ്റീൽ കട്ടിങ് നടത്തി

Cochin Shipyard Limited hyundai agreement

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 18, 2026, 12:45 AM | 1 min read

കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്കായി കൊച്ചി കപ്പൽശാല നിർമിക്കുന്ന അത്യാധുനിക മിസൈൽ വെസ്സലിന്റെ നിർമാണം തുടങ്ങുന്നതിന്റെ ആദ്യപടിയായി സ്റ്റീൽ കട്ടിങ് നടത്തി.


നാവികസേനയുടെ ഇന്റഗ്രേറ്റഡ് ഹെഡ്‌ക്വാർട്ടേഴ്‌സ് യുദ്ധക്കപ്പൽ നിർമാണ വിഭാഗം അസിസ്റ്റന്റ് കൺട്രോളർ റിയർ അഡ്‌മിറൽ കപിൽ മേത സ്റ്റീൽ കട്ടിങ് നിർവഹിച്ചു. നാവികസേനയ്ക്കായി ആറ് മിസൈൽ വെസ്സലുകൾ നിർമിക്കാനുള്ള കരാറാണ്‌ കപ്പൽശാലയുമായുള്ളത്.


ചടങ്ങിൽ കപ്പൽശാല ഡയറക്‌ടർ (ഓപ്പറേഷൻസ്) എസ്‌ ഹരികൃഷ്ണൻ, നാവികസേനയിലെയും കപ്പൽശാലയിലെയും മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ് പ്രതിനിധികൾ, സൂപ്പർവൈസർമാർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home