Deshabhimani

ജനകീയാംഗീകാരം നേടി പ്രവർത്തിച്ച സഖാവ്; കെ വി ദേവദാസിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് എം വി ഗോവിന്ദൻ

K v Devadas
വെബ് ഡെസ്ക്

Published on Nov 12, 2026, 06:34 PM | 1 min read

തിരുവനന്തപുരം : മുതിർന്ന സിപിഐ എം നേതാവും കെഎസ്‌ടിഎ സ്ഥാപക നേതാവുമായ കെ വി ദേവദാസിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെ വി ദേവദാസിന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.


കെഎസ്‌ടിഎ സ്ഥാപക ജനറൽ സെക്രട്ടറി സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ്‌ അംഗം എന്നീ നിലകളിലെല്ലാം ജനകീയാംഗീകാരം നേടി പ്രവർത്തിച്ച സഖാവായിരുന്നു കെ വി ദേവദാസ്. കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും എം വി ഗോവിന്ദൻ അറിയിച്ചു.

സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ് അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റംഗം എന്നീ നിലകളിൽ കെ വി ദേവദാസ് പ്രവർത്തിച്ചിട്ടുണ്ട്.1989 ൽ ആലപ്പുഴയിൽ നിന്ന് പാർലമെന്റിലേക്കും 2001 ൽ അരൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചു.


പട്ടണക്കാട് കാരുവെളിയിൽ പരേതരായ വേലായുധന്റെയും കാർത്ത്യായനിയുടെ മകനാണ്. ഭാര്യ: രാജേശ്വരി (റിട്ട. അധ്യാപിക എസ് എൻ ഡി എസ് വൈ യുപിഎസ്, ശ്രീകണ്ടേശ്വരം). മക്കൾ: ജ്യോതി,ജിഷ. മരുമക്കൾ: ഷൈൻ, വിശ്വനാഥൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home