print edition ചെത്തുതൊഴിലാളി ഫെഡറേഷൻ സംസ്ഥാനസമ്മേളനം തുടങ്ങി

കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന സമ്മേളനം വൈക്കത്ത് തുടങ്ങി. സി കെ വിശ്വനാഥൻ സ്മാരക നഗറിൽ നടന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ ഫെഡറേഷൻ പ്രസിഡന്റ് കെ പി രാജേന്ദ്രൻ അധ്യക്ഷനായി.
ജനറൽ സെക്രട്ടറി ടി എൻ രമേശൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി വി ബി ബിനു, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ എം ദിനകരൻ, കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ, ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ, സ്വാഗതസംഘം സെക്രട്ടറി പി ജി തൃഗുണസെൻ എന്നിവർ സംസാരിച്ചു.
സാംസ്‌കാരിക സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. വി ബി ബിനു അധ്യക്ഷനായി. പി കെ മേദിനി, വൈക്കം വിജയലക്ഷ്മി, ആർട്ടിസ്റ്റ് വിശ്വനാഥൻ, ദേവാനന്ദ്, വൈക്കം ഭാസി, പ്രദീപ് മാളവിക, ഡോ. രത്‌നശ്രീ അയ്യർ, വൈക്കം ബിനു, വൈ സുധാംശു, ഡി മനോജ്, കെ എൻ ബൈജു, ആർട്ടിസ്റ്റ് ലിജിത്ത് എന്നിവരെ ആദരിച്ചു. വെള്ളി രാവിലെ 10.30ന് സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.









0 comments