ഡീസൽ വിലവർധനക്കെതിരെ ബസുടമകളുടെ മാർച്ച്

തൃശൂർ
ഡീസൽ വില വർധന, കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര എന്നിവയ്‌ക്കെതിരെ ബസ് ഉടമകൾ പ്രതിഷേധിച്ചു. തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഏജീസ് ഓഫീസ് മാർച്ചും ധർണയും നടത്തി. രാജൻ ജെ പല്ലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് എം എസ് പ്രേംകുമാർ അധ്യക്ഷനായി. 10 ദിവസത്തിനിടെ ഡീസൽ ലിറ്ററിന് എട്ട് രൂപ കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ഇതിനാൽ സ്വകാര്യ ബസുകളുടെ പ്രവർത്തനച്ചെലവിൽ ഒരു ദിവസം 800 രൂപയുടെ വർധനയാണ് ഉണ്ടായതെന്ന് ബസ് ഉടമകൾ പറഞ്ഞു. പൊതു ഗതാഗത സംവിധാനം നിലനിർത്തുന്നതിനായും വിദ്യാർഥികളടക്കമുള്ള സാധാരണ ജനങ്ങളുടെ യാത്രാ മാധ്യമമായ സ്വകാര്യ ബസുകൾക്ക് ഇന്ധന വിലസ്ഥിരതാ നിധി പ്രഖ്യാപിക്കണമെന്നും ബസ്‌ഓപ്പറേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.








0 comments