ad
Deshabhimani

തിരനോട്ടം ‘അരങ്ങ് ’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട തിരനോട്ടം അരങ്ങിൽ കീചകവധം കഥകളിയിൽ കീചകനായി സദനം കൃഷ്ണൻകുട്ടിയും സൈരന്ധ്രിയായി കോട്ടക്കൽ രാജ് മോഹനും

ഇരിങ്ങാലക്കുട തിരനോട്ടം അരങ്ങിൽ കീചകവധം കഥകളിയിൽ കീചകനായി സദനം കൃഷ്ണൻകുട്ടിയും സൈരന്ധ്രിയായി കോട്ടക്കൽ രാജ് മോഹനും

വെബ് ഡെസ്ക്

Published on Aug 12, 2025, 12:30 AM | 1 min read

ഇരിങ്ങാലക്കുട

തിരനോട്ടം സംഘടനയുടെ "അരങ്ങ് 2025' ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിലും തിരനോട്ടം പ്രതിനിധി പി എസ് രാമസ്വാമിയും ചേർന്ന് കളിവിളക്ക് തെളിയിച്ചു. രമേശന്‍ നമ്പീശൻ, ശശികുമാർ തോട്ടുപുറം എന്നിവർ സംസാരിച്ചു. കഥകളി നാട്യാചാര്യൻ കലാമണ്ഡലം കെ ജി വാസുദേവൻ, അണിയറ ശിൽപ്പി കോട്ടയ്‌ക്കൽ കുഞ്ഞിരാമൻ എന്നിവർക്ക് ഗുരുദക്ഷിണ പുരസ്‌കാരം നൽകി. വിനുവാസുദേവൻ സംസാരിച്ചു. കോട്ടക്കൽ പിഎസ്-വി നാട്യസംഘത്തിലെ കോട്ടയ്ക്കൽ ദേവദാസ്‌, ഡോ. സദനം കൃഷ്ണൻകുട്ടി എന്നിവർ കീചകവധം കഥകളി അവതരിപ്പിച്ചു. ഡോ. കെ എൻ പിഷാരടി സ്‌മാരക കഥകളി ക്ലബിന്റെ സഹകരണത്തോടെയാണ്‌ "തിരനോട്ടം അരങ്ങ്' സംഘടിപ്പിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home