ad
Deshabhimani

മെഡി. കോളേജ്‌ ആശുപത്രിയിൽ 
അത്യാധുനിക എച്ച്ഡിഎസ് ലാബ് ഉടൻ

മെഡി. കോളേജ്‌  ആശുപത്രി
വെബ് ഡെസ്ക്

Published on Jul 10, 2025, 12:50 AM | 1 min read

മുളങ്കുന്നത്തുകാവ്‌

കുറഞ്ഞ നിരക്കിൽ പരിശോധനകൾ ലഭ്യമാക്കാൻ മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ അത്യാധുനിക എച്ച്ഡിഎസ് ലാബ് ഉടൻ പ്രവർത്തനം ആരംഭിക്കും. എച്ച്ഡിഎസ് വഴി പുതിയ ഡയാലിസിസ് യൂണിറ്റ് തുടങ്ങാനുള്ള നടപടി സ്വീകരിക്കുവാനും മെഡിക്കൽ കോളേജ് ആശുപത്രിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സൂപ്രണ്ടിന് യോഗം നിർദേശം നൽകി. സി ടി സ്കാൻ പ്രവർത്തനം ഉടൻ ആരംഭിക്കും. ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി അഞ്ച് ഡയാലിസിസ് ടെക്നീഷ്യൻമാരെ നിയമിക്കും. എമർജൻസി മെഡിസിൻ വിഭാഗത്തിലെ ട്രോമ കെയർ ഓപ്പറേഷൻ തിയറ്ററിലേക്ക് മൂന്ന് അനസ്തെറ്റിസ്റ്റുകളെ നിയമിക്കുന്നതോടെ അടിയന്തര ശസ്ത്രക്രിയകൾക്ക് കൂടുതൽ വേഗത കൈവരുമെന്ന് സൂപ്രണ്ട് അറിയിച്ചു. ആർഎസ്ബിവൈയിൽ നിന്ന് ഫണ്ട് വകയിരുത്തി നിയമനം നടത്താവുന്നതാണെന്ന് യോഗം വിലയിരുത്തി. എച്ച്ഡിഎസ് ലാബിന്റെയും ഹെൽത്ത് ഹബ്ബിന്റെയും മേൽനോട്ടത്തിനായി മാനേജരെ നിയമിക്കും. ആശുപത്രിയിൽ സിടി സ്കാൻ മെഷീന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ടെലി റിപ്പോർട്ടിങ്‌ സംവിധാനം ഏർപ്പെടുത്തും. സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് സെക്യൂരിറ്റി സൂപ്പർവൈസർ തസ്തികകളിലേക്ക് വിമുക്തഭടന്മാരെ നിയമിക്കും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം കഴിക്കുന്നതിനായി നിർമിച്ച പൊതു ഇടം ഉടൻ തുറക്കും. ഒപി ബ്ലോക്കിലും അത്യാഹിത വിഭാഗത്തിലും ഫുഡ് വെൻഡിങ് മെഷീനുകൾ നടപടിക്രമങ്ങൾ പാലിച്ച് പ്രവർത്തനം തുടങ്ങും. ‌ എച്ച്ഡിഎസ് ക്യാന്റീനിലെ മലിനജല സംസ്കരണത്തിന് റോ വാട്ടർ ശുദ്ധീകരണ സംവിധാനം ഏർപ്പെടുത്തും. കെ രാധാകൃഷ്ണൻ എംപി, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ എന്നിവർ പങ്കെടുത്ത യോഗത്തിലാണ്‌ പദ്ധതികൾക്ക്‌ അംഗീകാരം നൽകിയത്‌. യോഗത്തിൽ അർജുൻ പാണ്ഡ്യൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. എൻ അശോകൻ, സൂപ്രണ്ട് ഡോ. എ രാധിക, ആർഎംഒ ടി ജി ഷിജി തുടങ്ങിയവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home