ad
Deshabhimani

വ്യാസ കോളേജിൽ എബിവിപി അക്രമം

എസ്എഫ്ഐ 
യൂണിറ്റ് സെക്രട്ടറിക്ക് മർദനം

വെബ് ഡെസ്ക്

Published on Sep 03, 2026, 12:43 AM | 1 min read

വടക്കാഞ്ചേരി

​വ്യാസ കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് മർദനം. വ്യാസ കോളേജിൽഎസ്എഫ്ഐ സീനിയർ മെമ്പർഷിപ് ഉദ്ഘാടനവും ഒന്നാംവർഷ വിദ്യാർഥി കൺവെൻഷനും നടക്കുന്ന ചടങ്ങിലേക്ക് അതിക്രമിച്ചുകയറിയ എബിവിപി പ്രവർത്തകർ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തടയാൻ ചെന്ന എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി മാധവ് സൂര്യയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. മാധവിനെ ഓട്ടുപാറ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘടനാ പ്രവർത്തന സ്വാതന്ത്യം തടയുന്ന എബിവിപി യുടെ പ്രവർത്തനങ്ങൾക്കെതിരെ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എസ്എഫ്ഐ ഏരിയ സെക്രട്ടറി കെ എം അൻഷാദ്, പ്രസിഡന്റ്‌ എം എ അഖിൻ എന്നിവർ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home