സി എ വർഗീസിനെ അനുസ്‌മരിച്ചു

സി എ വർഗീസ് അനുസ്മരണ സമ്മേളനം പള്ളിക്കരയിൽ ജില്ലാ സെക്രട്ടറിയറ്റംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും കർഷകസംഘം ജില്ലാ ട്രഷററുമായിരുന്ന സി എ വർഗീസിന്റെ 26–-ാമത് അനുസ്മരണം ആചരിച്ചു. പള്ളിക്കരയിൽ ചേർന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം എൻ എം അബ്ദുൾ കരീം അധ്യക്ഷനായി.
ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഷിജി ശിവജി, മുൻ എംഎൽഎ എം പി വർഗീസ്, നാസർ കോളായി, സി കെ വർഗീസ്, കെ വി ഏലിയാസ്, എൻ വി വാസു എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി മോറക്കാലയിൽനിന്ന് ബഹുജനറാലിയും നടന്നു.









0 comments