തട്ടേക്കാട് ചെക്ക് പോസ്‌റ്റ് മാറ്റാൻ ഉത്തരവ്

തട്ടേക്കാട് ചെക്ക് പോസ്റ്റ്
കോതമംഗലം
വർഷങ്ങളായി തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ചെക്ക് പോസ്റ്റ് അടിയന്തരമായി മാറ്റിസ്ഥാപിക്കാൻ വനംമന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി.
ഇരുവശത്തും വളവുള്ള സ്ഥലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ച ചെക്ക് പോസ്‌റ്റിൽ രാത്രികളിൽ വാഹനങ്ങൾ ഇടിക്കുന്നതിനെ തുടർന്നാണ് മന്ത്രി ഉത്തരവിട്ടത്. ആഗസ്‌തിൽ ചുരുളി സ്വദേശി മോൻസി ജോർജ് (49) ബൈക്ക് ക്രോസ് ബാറിൽ ഇടിച്ച് മരിച്ചു.
ചെക്ക് പോസ്റ്റ് വന്യമൃഗശല്യം രൂക്ഷമായ പുന്നേക്കാട് പ്ലാന്റേഷനിൽ മാവിൻചുവട് ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് മുന്പ് ആവശ്യമുയർന്നിരുന്നു. ഈ ഭാഗത്തുതന്നെ സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.









0 comments