ad
Deshabhimani

എല്ലാരും സെറ്റല്ലേ... അറിവിന്റെ ആഘോഷമായി അക്ഷരമുറ്റം വീണ്ടും

Deshabhimani Aksharamuttam Talent Fest
വെബ് ഡെസ്ക്

Published on Sep 03, 2026, 01:44 AM | 1 min read

അറിവിന്റെ ആഘോഷമായി അക്ഷരമുറ്റം വീണ്ടും കൂട്ടുകാരിലേക്കെത്തുകയാണ്. വായിച്ചും ചിന്തിച്ചും പുത്തൻ അറിവുകളോട് കൂട്ടുകൂടിയും ഈ ആവേശപ്പോരാട്ടത്തിന് നമുക്ക് ഒരുമിച്ചിറങ്ങാം.


ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ പതിനഞ്ചാം സീസണിനായി നിങ്ങളുടെ സ്‌കൂൾ ഇതുവരെ രജിസ്‌റ്റർ ചെയ്‌തില്ലേ...ഇനി വൈകേണ്ട. വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെയുള്ള ടാലന്റ്‌ ഫെസ്‌റ്റിൽ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്കൂളുകളിലെ എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാർഥികൾക്ക്‌ പങ്കെടുക്കാം. സെപ്‌തംബർ ഒമ്പതിനാണ്‌ സ്‌കൂൾതലമത്സരം.

സ്‌കൂൾതലം മുതൽ സംസ്ഥാനതലം വരെ അത്യാകർഷക സമ്മാനങ്ങളാണ്‌ വിജയികളെ കാത്തിരിക്കുന്നത്‌. സംസ്ഥാന മെഗാ ഫെൈനൽ വിജയിക്ക്‌ ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാംസ്ഥാനത്തിന്‌ അന്പതിനായിരവും.


സെപ്‌തംബർ അഞ്ചാണ്‌ രജിസ്‌റ്റർചെയ്യാനുള്ള അവസാന തീയതി. ദേശാഭിമാനി വെബ്സൈറ്റ് (www.deshabhimani.com)

വഴി രജിസ്റ്റര്‍ചെയ്യാം. കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ചെയ്ത സ്കൂളുകള്‍ രജിസ്‌റ്റർചെയ്‌ത മൊബൈൽ നമ്പറിലേക്ക്‌ വരുന്ന വാട്‌സാപ്‌ മെസേജ്/ ക്യുആർ കോഡ്‌/ദേശാഭിമാനി സൈറ്റ്‌ എന്നിവയിലൂടെ സ്കൂൾ കോഡ്‌ ഉപയോഗിച്ച്‌ വിവരങ്ങള്‍ പുതുക്കിയാല്‍ മതി.

ഒക്ടോബര്‍ പത്തിന്‌ സബ്‌ജില്ലാമത്സരവും ഒക്‌ടോബർ 25ന്‌ ജില്ലാമത്സരവും നടക്കും. നവംബര്‍ 15നാണ്‌ മെഗാഫൈനൽ.

അക്ഷരമുറ്റം പേജ്‌, ദേശാഭിമാനി ദിനപത്രം, കിളിവാതിൽ പേജ്‌, സ്‌കൂൾ സിലബസ്‌, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ്‌ ടാലന്റ്‌ ഫെസ്‌റ്റിലുണ്ടാവുക. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പ്രസംഗമത്സരവും നടക്കും. ജില്ലാമത്സരത്തോടനുബന്ധിച്ച്‌ ഹൈസ്കൂള്‍/ഹയര്‍സെക്കന്‍ഡറി വിദ്യാർഥികൾക്കായി ശാസ്ത്ര പാർലമെന്റുമുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home