ad
Deshabhimani

മമ്മൂട്ടിയുടെ ജന്മദിനത്തിന്‌ രക്തദാന ക്യാമ്പയിൻ

Blood donation campaign

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ രൂപംനൽകിയ മെഗാ രക്തദാന ക്യാമ്പയിനിൽ രമേഷ്‌ പിഷാരടി എംഎൽഎ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രക്തദാനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 03, 2026, 01:38 AM | 1 min read

അങ്കമാലി


മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ രൂപംനൽകിയ മെഗാ രക്തദാന ക്യാമ്പയിന് മികച്ച പ്രതികരണം. ​40,000 പേരെ ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പയിനിൽ ഇതിനകം ലക്ഷ്യത്തിന്റെ പകുതിയിലധികം ആളുകൾ പങ്കാളികളായതായി സംഘാടകർ അറിയിച്ചു.


വിദേശരാജ്യങ്ങളിൽ പ്രാദേശിക രക്തബാങ്കുകളുടെയും ആശുപത്രികളുടെയും സഹകരണത്തോടെ മലയാളി സംഘടനകളും ആരാധക കൂട്ടായ്മകളും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു. ക്യാമ്പയിൻ എട്ടുവരെ തുടരും.


അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രക്തദാനത്തിനായി സ്ഥിരം സംവിധാനം ഒരുക്കിയിട്ടുണ്ട്. രമേഷ്‌ പിഷാരടി എംഎൽഎ ഉൾപ്പെടെയുള്ള പ്രമുഖർ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രക്തദാനം നടത്തി. ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ജേക്കബ് ജോർജ് പാലക്കാപ്പിള്ളി, ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേംപള്ളി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. എബിൻ കളപ്പുരക്കൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home