ഓണാഘോഷം സംഘടിപ്പിച്ചു

തൃക്കളത്തൂർ പ്രവ്ദയുടെ ഓണാഘോഷത്തിന്റെ സാംസ്കാരികസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
തൃക്കളത്തൂർ പ്രവ്ദ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പൂക്കളം, കുട്ടികളുടെ കലാകായിക മത്സരങ്ങൾ, സ്ത്രീകളുടെ വടംവലി, സ്ത്രീകളുടെ ക്രോസ് കൺട്രി തുടങ്ങിയ മത്സരങ്ങൾ നടത്തി.
സമാപനത്തോടനുബന്ധിച്ച് ചേർന്ന സാംസ്കാരികസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആര്‍ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി എസ് സജീവൻ അധ്യക്ഷനായി. ചാനൽ താരം മായാ വി മുഖ്യപ്രഭാഷണം നടത്തി.
പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും പൈതലാട്ടം സിനിമയിൽ അഭിനയിച്ച വേദമിത്ര രാമൻ എന്ന കുട്ടിയെയും ഉപഹാരം നൽകി അനുമോദിച്ചു. മത്സരവിജയികൾക്ക് സമ്മാനം നൽകി.
പി അർജുനൻ മാസ്റ്റർ ഓണസന്ദേശം നൽകി. എ ആർ രാമൻ നമ്പൂതിരി, അഖില സാബു, ബാബു ബേബി, എം എൻ അരവിന്ദാക്ഷൻ, അജിൻ അശോക്, കെ എൻ രാജു എന്നിവർ സംസാരിച്ചു.
ഗിന്നസ് റെക്കോർഡ് ജേതാവ് മനു മങ്കൊമ്പിന്റെ മാജിക്കും മെന്റലിസം ഷോയുമുണ്ടായി.
ഇലക്ട്രീഷ്യൻസ് വാട്സാപ്പ് കൂട്ടായ്മയുടെ ഓണാഘോഷം നഗരസഭ ചെയർപേഴ്‌സൺ ജോയിസ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങൾ മൂവാറ്റുപുഴ ശ്രീമൂലം ക്ലബ് പ്രസിഡന്റ് ജോസ് വർക്കി ഉദ്ഘാടനം ചെയ്തു. കീർത്തി ജെയിംസ് അധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി രജിത, എം എസ് അശോക്, നൗഷാദ് പ്ലാമൂട്ടിൽ, എം എസ് അശോക്, എ ഇ രാജേഷ്, കെഎസ്ഇബി സബ് എഞ്ചിനീയർമാരായ സുനിൽ, സരിത തുടങ്ങിയവർ സംസാരിച്ചു.
കൂത്താട്ടുകുളം
വടകര മഹാത്മജി മെമ്മോറിയൽ ഗ്രന്ഥശാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്‌നോബി ജോർജ് ഉദ്ഘാടനം ചെയ്തു. കെ കെ ബാലകൃഷ്ണൻ അധ്യക്ഷനായി.
ഗ്രീൻ ക്ലബ് ഓഫ് ഇലഞ്ഞിയുടെ ഓണാഘോഷം പൊൻകുറ്റി മരിയാലയത്തിൽ കൂത്താട്ടുകുളം പൊലീസ് സബ് ഇൻസ്പെക്ടർ ജോഷി മാത്യു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മോളി എബ്രഹാം അധ്യക്ഷയായി.









0 comments