ad
Deshabhimani

ഗ്യാസ് ആൻഡ് പെട്രോളിയം വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവെൻഷൻ

ഗ്യാസ്‌ ഏജൻസി തൊഴിലാളികളുടെ 
മിനിമം വേതനം പുതുക്കണം

വെബ് ഡെസ്ക്

Published on Jun 29, 2026, 12:11 AM | 1 min read

തൃശൂർ

ഗ്യാസ്‌ ഏജൻസി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കണമെന്ന് ജില്ലാ ഗ്യാസ് ആൻഡ് പെട്രോളിയം വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇ‍ൗ ആവശ്യം ഉന്നയിച്ച്‌ ജൂലൈ 30ന് തൊഴിലാളികൾ പണിമുടക്കി കലക്ടറേറ്റ്‌ മാർച്ച് നടത്തും. സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് കൺവെൻഷൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി വി ആർ മുരളി അധ്യക്ഷനായി. എൻ കെ അക്ബർ എംഎൽഎ പുരസ്കാര വിതരണം നടത്തി. ജില്ലാ ട്രഷറർ ടി ആർ ഉദയൻ, മധു കല്ലാട്ട് എന്നിവർ സംസാരിച്ചു. തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി പ്ലസ്ടു വിജയിച്ചവരെ അനുമോദിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home