ad
Deshabhimani

ട്രംപിന്റെ തീരുമാനത്തിന് തിരിച്ചടി; യുഎസ് ഉൽപ്പന്നങ്ങൾക്ക് തീരുവയുമായി കാനഡ

us canada
വെബ് ഡെസ്ക്

Published on Aug 25, 2026, 10:17 PM | 1 min read

ഒട്ടാവ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 27.6 ബില്യൺ കനേഡിയൻ ഡോളർ മൂല്യമുള്ള തിരിച്ചടി തീരുവ പ്രഖ്യാപിച്ച് കാനഡ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമാകുന്നതിനിടെയാണ് യുഎസ് ഏർപ്പെടുത്തിയ തീരുവകൾക്ക് ഡോളറിന് ഡോളർ എന്ന നിലയിൽ കാനഡ തിരിച്ചടി നൽകിയത്.


സെപ്റ്റംബർ 8 മുതൽ പുതിയ തീരുവകൾ പ്രാബല്യത്തിൽ വരും. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 700 ഓളം ഉൽപ്പന്നങ്ങൾക്ക് 15%, 25%, 50% നിരക്കിൽ തീരുവ ചുമത്തുമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു.


സ്റ്റീൽ, അലുമിനിയം, ഫർണിച്ചർ, വസ്ത്രങ്ങൾ എന്നിവയ്ക്ക് 50% തീരുവയും ചീസ്, വീട്ടുപകരണങ്ങൾ, ചില സമുദ്രോൽപ്പന്നങ്ങൾ എന്നിവയ്ക്ക് 25% തീരുവയും ഇലക്ട്രോണിക്സ്, ഉപകരണങ്ങൾ എന്നിവയ്ക്ക് 15% തീരുവയുമാണ് ഏർപ്പെടുത്തുന്നത്.


ശനിയാഴ്ച മുതൽ ഏകദേശം 20 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള കനേഡിയൻ ഇറക്കുമതിക്ക് 50% തീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നാലെയാണ് കാനഡയുടെ നടപടി.


വ്യാപാര പ്രതിസന്ധികളുടെ ആഘാതം കുറയ്ക്കുന്നതിനായി 7.5 ബില്യൺ കനേഡിയൻ ഡോളറിന്റെ സഹായ പാക്കേജും കാനഡ പ്രഖ്യാപിച്ചു. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും പണമൊഴുക്ക് പ്രതിസന്ധി നേരിടുന്ന കമ്പനികൾക്കും ബാധിക്കപ്പെടുന്ന തൊഴിലാളികൾക്കും സഹായം നൽകുന്നതാണ് പാക്കേജ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home