കാണാം പഞ്ചാരക്കുത്ത്

പഞ്ചാരക്കുത്ത് വെള്ളച്ചാട്ടം
അടിമാലി
മലമുകളില്‍നിന്ന് പാറക്കെട്ടുകളെ ഇക്കിളിയാക്കി ഊര്‍ന്നിറങ്ങുന്ന വെള്ളിമുത്തുകള്‍. ഒറ്റനോട്ടത്തില്‍ ഇതാണ് പഞ്ചാരക്കുത്ത് വെള്ളച്ചാട്ടം. ദൂരക്കാഴ്‍ചയില്‍ പഞ്ചസാര തരികള്‍ പതിക്കുന്നപോലെ മനോഹരം. അടിമാലിക്ക് സമീപമുള്ള പഞ്ചാരക്കുത്ത് വെള്ളച്ചാട്ടം ആസ്വാദകര്‍ക്ക് പേരുപോലെ മധുരമുള്ളതാണ്. ദേശീയപാത 85ല്‍ അടിമാലി–- മൂന്നാർ റോഡിൽ കൂമ്പൻപാറ പൊതുശ്‍മശാനത്തിന് സമീപമാണ് പെട്ടിമുടി മലയില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം. ആയിരത്തോളം അടി ഉയരത്തിലുള്ള കരിമ്പാറക്കെട്ടിൽ തൂവെള്ളച്ചേല വിരിച്ചപോലെ ഒഴുകിയിറങ്ങുന്നു. മഴക്കാലത്ത് സമൃദ്ധമാകുന്ന വെള്ളച്ചാട്ടം വേനലിൽ വിസ്‍മൃതിയിലേക്ക് മടങ്ങും. വെള്ളച്ചാട്ടങ്ങൾ കൊണ്ട് സമൃദ്ധമായ മേഖലയിൽ പഞ്ചാരക്കുത്തും ആസ്വാദകര്‍ക്ക് പ്രിയപ്പെട്ടതായിക്കഴിഞ്ഞു. ചീയപ്പാറയും, വാളറയും കഴിഞ്ഞാൽ അടുത്ത ഹരം പഞ്ചാരക്കുത്താണ്. അടുത്തുനിന്ന് ആസ്വദിക്കാൻ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ഇവിടം മാറും. പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നവീകരിച്ച് ആകര്‍ഷകമാക്കാൻ ഇഛാശക്തിയോടെയുള്ള ഇടപെടല്‍ യുഡിഎഫ് ഭരണസമിതിയുടെ ഭാഗത്തുനിന്നില്ല.









0 comments