വി എസ് എന്നും സമരാവേശം: എം എം മണി എംഎൽഎ

ഇടുക്കി
ജനനേതാവായ വി എസ് പോരാളികൾക്ക് എക്കാലത്തും ആവേശമാണെന്നും വരുംകാല പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുമെന്നും മുതിർന്ന നേതാവ് എം എം മണി എംഎൽഎ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വി എസിന്റെ വിയോഗത്തിലൂടെ നഷ്‌ടമായത് ജനകീയ വിഷയങ്ങളിൽ നിരന്തരം ഇടപ്പെട്ടിരുന്ന നാടിന്റെ സമര പോരാളിയെയാണ്. പതിറ്റാണ്ടുകളുടെ ത്യാഗനിർഭരവും ഐതിഹാസികമായ വിപ്ലവ ആവേശവും വീറും ഊർജവും തലമുറകൾക്കുന്നെ പാഠമാകും. മലയോര ജനതയുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാനും വികസന കാര്യങ്ങളിലും നിരന്തരം ഇടപ്പെട്ടു. പട്ടയം, ഭൂ പ്രശ്‌നങ്ങൾ, ആദിവാസി വിഷയങ്ങൾ, കുടിയിറക്കിനെതിരായ സമരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പലതവണ കുന്നും പുഴയുംതാണ്ടി ഇടുക്കിയിലെത്തി. കൂടാതെ മുല്ലപ്പെരിയാർ പ്രശ്‌നത്തിലും സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാൻ ഇടപ്പെട്ടു. തന്റെ പേരിൽ കള്ളക്കേസെടുത്ത് യുഡിഎഫ് സർക്കാർ പീരുമേട് ജയിലിലെത്തിയപ്പോൾ പിന്തുണയുമായി വിഎസ് എത്തിയത് അവിസ്‌മരണീയമാണ്. വി എസിന്റെ വിയോഗം പാർടിക്കും പൊതുസമൂഹത്തിനും പ്രത്യേകിച്ച് ഇടുക്കിക്കാർക്കും തീരാനഷ്ടമാണെന്നും പകരം വയ്ക്കാനില്ലാത്ത പോരാട്ട ഊർജമാണെന്നും എം എം മണി പറഞ്ഞു.









0 comments