ഈ മണ്ണിനും മനുഷ്യർക്കും കരുത്തുപകർന്ന്

എ കെ ജിയുടെ അമരാവതി സത്യഗ്രഹത്തിന്റെ 50 -ാം വാർഷികം ഉദ്‌ഘാടനം ചെയ്യാനെത്തിയ വി എസ്സിനെ സ്വീകരിക്കുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് സമീപം
നിധിൻ രാജു
Published on Jul 23, 2025, 12:30 AM | 1 min read
ഇടുക്കി
നിശബ്‌ദരാക്കപ്പെട്ട മനുഷ്യർക്ക് ഇടറാത്ത ശബ്‌ദമായും അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതങ്ങൾക്ക് അവകാശബോധത്തിന്റെ നട്ടെല്ലുറപ്പായും വി എസ് എക്കാലവും ഉറച്ചുനിന്നു. ഇടുക്കിയിലേക്കുള്ള വി എസിന്റെ ഓരോ യാത്രയും രാഷ്‌ട്രീയ കേരളം സാകൂതം വീക്ഷിച്ചു. കാടും മലയും താണ്ടി, കനൽപ്പാതകൾ കടന്ന് സമരപോരാട്ടങ്ങൾക്ക് ജീവൻ പകർന്ന്, ഓരോ തവണയും വി എസ് വന്നുനിന്നപ്പോഴൊക്കെ നാടൊന്നാകെ കാതുകൂർപ്പിച്ചു. അതെല്ലാം വലിയ വാർത്തയായി. സംസ്ഥാന സെക്രട്ടറിയായിരുന്ന 1980, 82, 85, 88 കാലങ്ങളിൽ കരുത്തോടെ പ്രക്ഷോഭങ്ങളിലും തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളിലും പങ്കെടുത്തു. ഇടുക്കിയുടെ മണ്ണിൽ കണ്ണുവച്ച ഭൂമാഫിയ സംഘങ്ങളുടെയും അനീതിക്കാരുടെയും പേടിസ്വപ്‌നമായി വി എസ് മാറി. മനുഷ്യർക്ക് മാത്രമല്ല, പ്രകൃതിക്കുവേണ്ടിയും അധികാരത്തിന്റെ ഇടനാഴികളിൽ ആ ശബ്ദം മുഴങ്ങി. ഇടുക്കിയുടെ ജീവൽ പ്രശ്നങ്ങൾ നിയമസഭയുടെ അകത്തും പുറത്തും ഉയർത്തികൊണ്ടുവന്നു. ഇടുക്കിയുടെ മണ്ണിനും മനുഷ്യർക്കുമൊപ്പം സഞ്ചരിച്ച, ജൈവികമായ ഒരു മുദ്രാവാക്യമെന്നപോലെ മലയോര ജനതയുടെ ഹൃദയങ്ങളിൽ മുഴങ്ങിയ ദ്വയാക്ഷരിയാണ് വി എസ്.









0 comments