വിപ്ലവ സ്‌മരണയിൽ

ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി സി വി വർഗീസ് പുഷ്‌പാർച്ചന നടത്തുന്നു
ഇടുക്കി
നാടിന്റെ പോഠരാട്ട വീര്യവും ജനതയുടെ ഹൃദയസ്‌പന്ദനവും സമരകേരളത്തിന്റെ വിപ്ലവ സൂര്യനുമായ വി എസിന്റെ സ്‌മരണയിൽ നാടും നഗരവും. വേർപാട് അറിഞ്ഞപ്പോൾതന്നെ ആദരസൂചകമായി എല്ലായിടങ്ങളിലും പാർടി പതാക തഴ്‌ത്തി. പാർടി ഓഫീസുകളിലും തൊഴിലാളി കേന്ദ്രങ്ങളിലും വി എസിന്റെ ചിത്രത്തിനു മുമ്പിൽ പുഷ്‌പാർച്ചന നടത്തി. അനുശോചന യോഗം ചേർന്നു. ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി സി വി വർഗീസ് പുഷ്‌പാർച്ചന അർപ്പിച്ചു. സെക്രട്ടറിയറ്റ് അംഗങ്ങളായ കെ വി ശശി, കെ എസ് മോഹനൻ, റോമിയോ സെബാസ്‌റ്റ്യൻ, എം ജെ മാത്യു എന്നിവർ പങ്കെടുത്തു. സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി ഓഫീസിൽ അനുശോചന യോഗം ചേർന്നു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വ്യാപാര സംഘടന നേതാക്കൾ വി എസിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആർ സജി, ഏരിയ സെക്രട്ടറി മാത്യു ജോർജ്, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ബിജെപി ദേശീയ സമിതിയംഗം ശ്രീനഗരി രാജൻ, കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, ജനതാദൾ എസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ആൽവിൻ തോമസ്, കെവിവിഇഎസ് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജൻ ജോർജ് എന്നിവർ അനുശോചിച്ചു.









0 comments