കെ എൻ തങ്കപ്പന് അന്തിമോപചാരം അർപ്പിച്ച്

ആർഎസ്എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട കെ എൻ തങ്കപ്പന്റെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കുന്ന വിഎസ്
ഇടുക്കി
ആർഎസ്എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട കെ എൻ തങ്കപ്പന്റെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാനും വി എസ് മലകയറി 20 ഏക്കറിലെത്തി. 1992 ഏപ്രിൽ 22 നായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. പിറ്റേ ദിവസമായിരുന്നു സംസ്കാര ചടങ്ങുകൾ. പ്രതിപക്ഷ നേതാവായിരുന്ന വി എസിനൊപ്പം കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന എം എം ലോറൻസും കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വൈക്കം വിശ്വനുമുണ്ടായിരുന്നു. 20 ഏക്കറിലെ അനുശോചനയോഗശേഷമായിരുന്നു മടക്കം.









0 comments