മുല്ലപ്പെരിയാർ ഉപവാസത്തിന്‌ നേതൃത്വം നൽകി വി എസ്‌

വണ്ടിപ്പെരിയാർ സമരവേദിയിൽ വിഎസ് ഉപവസിക്കുന്നു

വണ്ടിപ്പെരിയാർ സമരവേദിയിൽ വി എസ് ഉപവസിക്കുന്നു

വെബ് ഡെസ്ക്

Published on Jul 23, 2025, 12:30 AM | 1 min read

കുമളി

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിച്ച് കേരളത്തിന് സുരക്ഷയും തമിഴ്നാട് വെള്ളവും നൽകണമെന്നാവശ്യപ്പെട്ട് സമരസമിതി നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വി എസ് ഉപവാസത്തിൽ പങ്കാളിയായതും ചരിത്രം. സമരസമിതി നേതൃത്വത്തിൽ 2011 ഡിസംബർ ഒന്നിന് ആരംഭിച്ച സമരത്തിൽ തുടർ ഉപവാസത്തിന്റെ ഏഴാം ദിവസമാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും എൽഡിഎഫ് നേതാക്കളും പങ്കെടുത്തത്. അണക്കെട്ട് പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് കേന്ദ്ര-–- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. നൂറുകണക്കിനാളുകളാണ് വിഎസിനോടൊപ്പം ഉപവാസത്തിന്‌ എത്തിയത്. ഏഴിന് രാവിലെ ആരംഭിച്ച ഉപവാസ സമരം വൈകുന്നേരമാണ് അവസാനിപ്പിച്ചത്. നിരവധി വൈദികരും പൗരപ്രമുഖരും ഉപവാസത്തിൽ പങ്കാളിയായി. മുല്ലപ്പെരിയാറിന്റെ പേരിൽ കേരളത്തിൽനിന്നുള്ള രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ തമിഴ്നാട്ടിൽ ഭൂമിയും വൻതോതിൽ സ്വത്തും സമ്പാദിച്ചിട്ടുണ്ടെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോപണത്തെ യോഗത്തിൽ വി എസ് വെല്ലുവിളിച്ചു. തുടർന്ന് വൈകുന്നേരം ചപ്പാത്തിൽ നടന്ന മുല്ലപ്പെരിയാർ സമരവേദിയിലും വിഎസ് സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home