പി ജെ ജോസഫ് എംഎൽഎ അനുശോചിച്ചു

തൊടുപുഴ
മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് ജെ ചെയർമാൻ പി ജെ ജോസഫ് അനുശോചിച്ചു. വി എസിന്റെ ജീവിതം നിരന്തരമായ പോരാട്ടത്തിന്റേതാണ്. ഉറച്ച നിലപാടുകൾ എല്ലാ കാര്യങ്ങളിലും പ്രകടമായിരുന്നു. വി എസ് എന്ന പോരാളി നിയമസഭയിൽ അതിശക്തമായി വിഷയങ്ങൾ ഉന്നയിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും ധീരമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള നേതാവാണ് വി എസ്. എല്ലാ വിഷയങ്ങളിലും നേരിട്ട് ഇടപെട്ട് പരിഹാരം കാണാൻ നടത്തിയ നീക്കങ്ങൾ അദ്ദേഹത്തെ വ്യത്യസ്തനാക്കി. ദുർബല ജനവിഭാഗങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചു. മുന്നണി മാറിയപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു. കേരളത്തിനും കമ്യൂണിസ്റ്റ് പാർടിക്കും നികത്താനാകാത്ത വിടവാണ് ഉണ്ടായിരിക്കുന്നതെന്നും ജോസഫ് പറഞ്ഞു.









0 comments